International

“ഹബിള്‍സ് നിയമം” : വൈദികന്‍റെ പേരു ചേര്‍ക്കാന്‍ നിര്‍ദേശം

Sathyadeepam

പ്രപഞ്ചവികസനവുമായി ബന്ധപ്പെട്ട 'ഹബിള്‍സ് നിയമം' എന്ന സിദ്ധാന്തത്തിന്‍റെ പേരില്‍ ശാസ്ത്രജ്ഞനും ബെല്‍ജിയത്തിലെ കത്തോലിക്കാ പുരോഹിതനുമായിരുന്ന ജോര്‍ജ് ലെമൈറ്ററുടെ പേരു കൂട്ടിച്ചേര്‍ത്ത് 'ഹബിള്‍-ലെമൈറ്റര്‍ നിയമം' എന്നു മാറ്റാന്‍ ജ്യോതിശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘടന നിര്‍ദേശിച്ചു. പതിനൊരായിരം അംഗങ്ങള്ള സംഘടനയില്‍ നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 78 ശതമാനം പേരും നിയമത്തിന്‍റെ പേരുമാറ്റത്തെ അനുകൂലിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലെ വസ്തുക്കള്‍ പരസ്പരമുള്ള അകലത്തിന് ആനുപാതികമായ വേഗതയില്‍ അകന്നു മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഈ സിദ്ധാന്തം പറയുന്നത്. ഇതു രൂപപ്പെടുത്തുന്നതില്‍ ഭൗതികശാസ്ത്രജ്ഞനും ഗണിതവിദഗ്ദ്ധനും വൈദികനുമായിരുന്ന ഫാ. ജോര്‍ജ് ലെമൈറ്ററുടെ സംഭാവനകള്‍ നിര്‍ണായകമായിരുന്നു. ഇതിനെ അംഗീകരിക്കണമെന്നാണ് ശാസ്ത്രജ്ഞ സംഘടനയുടെ ആവശ്യം.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം