International

അടുത്ത ആഗോളകുടുംബസമ്മേളനം 2028 ല്‍, സ്ഥലം തീരുമാനിച്ചില്ല

Sathyadeepam

കത്തോലിക്കാസഭയുടെ പതിനൊന്നാമത് ആഗോള കുടുംബസമ്മേളനം 2028 ല്‍ നടത്തുമെന്നു വത്തിക്കാന്‍ അത്മായ-കുടുംബ കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ കെവിന്‍ ഫാരെല്‍ പ്രഖ്യാപിച്ചു. പത്താമത് കുടുംബസമ്മേളനം റോമില്‍ സമാപിച്ച സന്ദര്‍ഭത്തിലായിരുന്നു അറിയിപ്പ്. സ്ഥലം തീരുമാനിച്ചിട്ടില്ല. ഇതുകൂടാതെ, 2025 ല്‍ കുടുംബങ്ങളുടെ ജൂബിലി സമ്മേളനം ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വത്തില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

റോമില്‍ നടന്ന പത്താമത് കുടുംബസമ്മേളനം 2021 ല്‍ ആണ് ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡ് മൂലം അതു നീട്ടി വയ്ക്കുകയും 2000 കുടുംബങ്ങളിലേയ്ക്കു പരിമിതപ്പെടുത്തുകയുമായിരുന്നു. ആദ്യത്തെ ആഗോള കുടുംബസമ്മേളനം 1994 ല്‍ റോമിലാണ് നടന്നത്. പിന്നീടുള്ളവ വിവിധ ലോകനഗരങ്ങളില്‍ മാറി മാറിയാണു സംഘടിപ്പിച്ചു പോന്നിട്ടുള്ളത്.

സന്തോഷവും ആനന്ദവും

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 70]

ഭവനസന്ദർശനം (House Visit)

ആദിമസഭയിലെ തീർത്ഥാടനങ്ങൾ

Real Life Manjummel Boys! ❤️‍🔥