International

ഫ്രഞ്ച് യഹൂദ നടന്‍ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു

Sathyadeepam

ഫ്രാന്‍സിലെ പ്രസിദ്ധനായ നടനും ഹാസ്യതാരവുമായ ഗാഡ് എല്‍മാലേഹ് കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയാണെന്നു പ്രഖ്യാപിച്ചു. യഹൂദമതവിശ്വാസിയായിരുന്നു അദ്ദേഹം. പ.കന്യകാമറിയമാണ് തന്റെ മാനസാന്തരത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. 51 കാരനായ എല്‍മാലേഹ് വിവാഹിതനും പിതാവുമാണ്.

പാരീസില്‍ ദൈവശാസ്ത്രം പഠിച്ചിട്ടുള്ള എല്‍മാലേഹ് ജ്ഞാനസ്‌നാനം സ്വീകരിക്കുമ്പോള്‍ ഴാങ് മേരി (ജോണ്‍ മേരി) എന്നു പേരു മാറ്റുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫ്രാന്‍സിലെ കത്തോലിക്കരില്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ വിശ്വാസത്തെ കുറിച്ചു പരസ്യമായി സംസാരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നു എല്‍മാലേഹ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. തന്റെ മാനസാന്തരത്തിന്റെ കഥ പുതിയ സിനിമയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ശ്രദ്ധ ക്രിസ്തുവിന്...

നോക്കുക, ചുറ്റുമുണ്ടാകാം, കാര്‍ലോമാര്‍!

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ