International

കത്തോലിക്കാസഭയുടെ പിന്തുണയോടെ ഫിലിപ്പൈന്‍സില്‍ വസ്തുതാന്വേഷണസമതി

Sathyadeepam

ഫിലിപ്പൈന്‍സില്‍ മുന്‍പ്രസി ഡന്റ് റൊഡ്രിഗോ ദ്യുദെർത്തോയുടെ കാലത്തു മയക്കുമരുന്നു വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നടന്ന കൊലപാതകങ്ങളെ കുറിച്ചന്വേഷിക്കുന്നതിനുള്ള സത്യാന്വേഷണസമിതി കത്തോലിക്കാസഭയുടെ പരോക്ഷപിന്തുണയോടെയാണു പ്രവര്‍ത്തിക്കുക.

ഫിലിപ്പൈന്‍സ് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ മുന്‍ അധ്യക്ഷനായ കാര്‍ഡിനല്‍ പാബ്ലോ വിര്‍ജിലിയോ ഡേവിഡ് സമിതിയുടെ ഉപദേശക നായി പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര കോടതി മുന്‍ ജഡ്ജിയുള്‍പ്പെടെ യുള്ള വിദഗ്ധര്‍ക്കൊപ്പം വിന്‍സെന്‍ഷ്യന്‍ വൈദികനും ദൈവശാസ്ത്രജ്ഞനുമായ ഫാ. ഡാനിയല്‍ ഫ്രാങ്ക്‌ളിന്‍ പിലാരിയോയും സമിതിയില്‍ അംഗമാണ്.

വിചാരണയില്ലാതെ ആളുകളെ കൊല്ലുന്ന ദ്യുദെര്‍ത്തോയുടെ നടപടികളുടെ കടുത്ത വിമര്‍ശകനായിരുന്നു കാര്‍ഡിനല്‍ ഡേവിഡ്. കൊല്ലപ്പെട്ടവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുകയും പരിശോധിക്കുകയും സംരക്ഷിക്കുകയും അതിന്മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് കാര്‍ഡിനല്‍ വ്യക്തമാക്കി.

ദ്യുദെര്‍ത്തോയുടെ ഭരണ കാലത്ത് മയക്കുമരുന്ന് ഉപയോക്താക്കളും കച്ചവടക്കാരും സംശയിക്കപ്പെടുന്നവരുമൊക്കെയായി ഏതാണ്ട് മുപ്പതിനായിരത്തോളം പേരെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ ബഹുഭൂരിപ ക്ഷവും ദരിദ്രരുമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ തടവില്‍ കഴിഞ്ഞു വരികയാണ് ദ്യുദെര്‍ത്തോ.

വിശുദ്ധ അല്‍ഫോന്‍സാ  (1910-1946) : ജൂലൈ 28

പ്രോലൈഫ് സാഹിത്യ രചനയ്ക്ക് ദമ്പതികൾക്ക് പുരസ്‌കാരം

യുവജന ശാക്തീകരണത്തിന് കപ്പാസിറ്റി ബിൽഡിംഗ് പരിശീലന പരിപാടി

കുർബാനയും സമൂഹത്തിന്റെ പങ്കാളിത്തവും

സഭാപ്രസംഗകൻ - Chap.3 [2of2]