2026 ജനുവരി 7, 8 തീയതികളില്‍ കത്തോലിക്കാസഭ യിലെ മുഴുവന്‍ കാര്‍ഡിനല്‍മാരുടെയും ഒരു അസാധാരണ സമ്മേളനം വിളിച്ചുകൂട്ടാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ തീരുമാനിച്ചിരിക്കുന്നു. സമ്മേളനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യ ങ്ങള്‍ അറിവായിട്ടില്ല. സമ്മേളന തീയതിയെ സംബന്ധിച്ച സൂചന മാത്രമാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് കാര്‍ഡിനല്‍മാരെ അറിയിച്ചിട്ടുള്ളത്.
കൂടുതല്‍ വിശദാംശങ്ങളുമായി ഔദ്യോഗികമായ അറിയിപ്പ് യഥാസമയം വരുമെന്നും അറിയിച്ചിട്ടുണ്ട്. വാര്‍ത്താ ഏജന്‍സികളാണ് ഈ വിവരം പുറത്തുവിട്ടത്. ഇതു സംബന്ധിച്ച ഔദ്യോഗികമായ വിവരങ്ങള്‍ ഒന്നും ഇതുവരെയില്ലെന്ന് വത്തിക്കാന്‍ വക്താവ് പ്രതികരിച്ചു.
സഭയുടെ പ്രത്യേക ആവശ്യങ്ങളോ വളരെ സുപ്രധാന മായ വിഷയങ്ങളോ ചര്‍ച്ച ചെയ്യുന്നതിനാണ് അസാധാരണ യോഗങ്ങള്‍ വിളിച്ചു കൂട്ടാറുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പ യുടെ കീഴില്‍, മുഴുവന്‍ കര്‍ദിനാള്‍മാരെയും ഉള്‍പ്പെടുത്തി ക്കൊണ്ടുള്ള യോഗങ്ങള്‍ കുറവായിരുന്നു എന്ന പരാതി കാര്‍ഡിനല്‍മാര്‍ കഴിഞ്ഞ കോണ്‍ക്ലേവില്‍ ഉന്നയിച്ചതായി സൂചനയുണ്ട്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്ത് നടത്തിയ അവസാനത്തെ കാര്‍ഡിനല്‍ സമ്മേളനം 2022 ആഗസ്റ്റിലായിരുന്നു. റോമന്‍ കൂരിയായുടെ ഭരണപരിഷ്‌കാര വുമായി ബന്ധപ്പെട്ടതായിരുന്നു ആ യോഗം. അതിനുമുന്‍പ് കാര്‍ഡിനല്‍മാരുടെ സ്വതന്ത്രമായ ഒരു പൂര്‍ണ്ണ സമ്മേളനം നടന്നത് 2014 ലാണ്.
പിന്നീട് കാര്‍ഡിനല്‍ യോഗങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അവയിലെ ചര്‍ച്ചാവിഷയങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിരുന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഔപചാരികമായ പൊതുയോഗങ്ങള്‍ കാര്‍ഡിനല്‍ മാര്‍ക്കായി നടത്തിയിട്ടില്ല. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇത്തരം ആറ് യോഗങ്ങള്‍ വിളിച്ചു കൂട്ടിയിട്ടുണ്ട്.