കാര്‍ഡിനല്‍മാരുടെ രണ്ടു ദിവസത്തെ അസാധാരണസമ്മേളനം റോമില്‍ നടത്തി. സമ്മേളനത്തിന്റെ സമാപന പ്രസംഗത്തില്‍, യുവജനങ്ങളെക്കുറിച്ച് കർദിനാള്‍മാര്‍ സംസാരിച്ച രീതി തന്നെ ഏറെ ആകര്‍ഷിച്ചതായി പാപ്പ പറഞ്ഞു. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആഴമേറിയ മുറിവുകളിലൊന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എങ്കിലും, യഥാര്‍ത്ഥബന്ധങ്ങള്‍ക്കും ജീവിതത്തിന്റെ അര്‍ത്ഥത്തിനും വേണ്ടിയുള്ള അവരുടെ തിരച്ചിലില്‍ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തിരിച്ചറിയാനും നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് - പാപ്പ വിശദീകരിച്ചു.
ലോകത്തിന്റെ മറ്റൊരു മുറിവായ ‘യുദ്ധത്തെ’ക്കുറിച്ച് സംസാരിക്കവേ, ലിയോ പതിനാലാമന്‍ മാർപാപ്പ തന്റെ ‘മാഗ്‌നിഫിക്ക ഹ്യുമാനിത്താസ്’ എന്ന ചാക്രികലേഖനത്തിലെ ആശയങ്ങള്‍ ആവര്‍ത്തിച്ചു. രാഷ്ട്രീയത്തെയും സാമ്പ ത്തിക ശാസ്ത്രത്തെയും മതത്തെപ്പോലും ബാധിക്കുന്ന വിപുലമായ ഒരു ‘അധികാര സംസ്‌കാരത്തില്‍’ നിന്നാണ് യുദ്ധം ഉണ്ടാകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുദ്ധം ജനിക്കുന്നത് നമുക്കുള്ളി ലാണ്. എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ ജന ങ്ങള്‍ക്കും ദൈവം സമാധാനം ആഗ്രഹി ക്കുന്നു. അക്രമം വെടിയാനും കര്‍ത്താ വിന്റെ അനുരഞ്ജനത്തിന്റെ പാതകള്‍ വീണ്ടും കണ്ടെത്താനും ലോകത്തെ സഹായിക്കാന്‍ മാര്‍പാപ്പ സഭയോട് അഭ്യര്‍ത്ഥിച്ചു.
ശ്രവിക്കല്‍, വിവേചിച്ചറിയല്‍, സുവി ശേഷത്തോടുള്ള വിശ്വസ്തത എന്നിവയില്‍ വേരൂന്നിയ ഒരു ‘ആത്മീയ ശൈലി’യായി സഭയുടെ സിനഡല്‍ പാതയെ ആഴത്തി ലാക്കാന്‍ പാപ്പ കർദിനാള്‍മാരോട് ആവശ്യപ്പെട്ടു. സിനഡാലിറ്റി എന്നത് പ്രാഥമികമായി ഘടനകളെക്കുറിച്ചോ തീരുമാനങ്ങള്‍ എടുക്കുന്നതിനെക്കുറിച്ചോ ഉള്ളതല്ല, മറിച്ച് പൊതുവായ വിവേചി ച്ചറിയലിലൂടെ സഭയുടെ ദൗത്യത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ചോദ്യം ‘ആര് തീരുമാനിക്കുന്നു’ എന്നതല്ല, മറിച്ച് ‘സഭയെ ഏല്‍പ്പിച്ചിരി ക്കുന്ന ദാനത്തെ നമ്മള്‍ എങ്ങനെ ഒരുമിച്ച് സംരക്ഷിക്കുന്നു’ എന്നതാണ്.
പ്രാദേശിക സഭകളിലുടനീളം സജീവ മായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ ലിയോ പതിനാലാമന്‍ മാർപാപ്പ കർദിനാള്‍മാരെ പ്രോത്സാഹിപ്പിച്ചു. യഥാര്‍ത്ഥ സിനഡാലിറ്റി ഉണ്ടാകുന്നത് പരസ്പരമുള്ള കൂടിക്കാഴ്ചകളില്‍ നിന്നും പരിശുദ്ധാത്മാവിനോടുള്ള തുറന്ന മനസ്സില്‍ നിന്നും ആണെന്ന് അദ്ദേഹം പറഞ്ഞു.
‘ന്യായമായ യുദ്ധം’ എന്ന സിദ്ധാന്തം പ്രായോഗികമായി കാലഹരണപ്പെട്ടതാ ണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാഗ്‌നിഫിക്ക ഹുമാനിത്താസ് എന്ന ചാക്രികലേഖനം വലിയൊരു പുരോഗതി അടയാളപ്പെടു ത്തിയതായി കാര്‍ഡിനല്‍ വിക്ടര്‍ ഫെര്‍ണാ ണ്ടസ് സമ്മേളനത്തില്‍ പറഞ്ഞു. മുൻകൂട്ടി യുള്ളതും അനുപാതമില്ലാത്തതുമായ യുദ്ധമുറകള്‍ കത്തോലിക്കാ പഠന ങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അതു വ്യക്തമാക്കുന്നു.
മനുഷ്യന്റെ അന്തസ്സ്, പരിമിതികള്‍, വ്യക്തികളെ വെറും ഡാറ്റകളായി ചുരു ക്കല്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ നിര്‍മ്മിതബുദ്ധി ഉയര്‍ത്തുന്നുവെന്നു സമ്മേളനം വിലയിരുത്തി. വൈദിക രൂപീകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കി, വൈദികാധിപത്യത്തെ പ്രോത്സാഹി പ്പിക്കാതെ തന്നെ വൈദികവൃത്തിക്ക് ചലനാത്മകവും ആകര്‍ഷകവും സുവിശേഷാധിഷ്ഠിതവുമായ ഒരു കാഴ്ചപ്പാട് നല്‍കണമെന്ന് സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.