International

അനുരഞ്ജനത്തിന് ആഹ്വാനവുമായി എത്യോപ്യന്‍ സഭ

Sathyadeepam

എത്യോപ്യയിലെ ടിഗ്രേ, അഫാര്‍, അമ്ഹാര, ഒറോമിയ മേഖലകള്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍, സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍, എത്യോപ്യന്‍ കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. എത്യോപ്യയിലെ സമാധാന പുനഃസ്ഥാപനത്തിനായി ലിയോ പതിനാലാമന്‍ പാപ്പായും ആഹ്വാനം പുറപ്പെടുവിച്ചിരുന്നു. സായുധ പോരാട്ടങ്ങള്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും, സംഘര്‍ഷങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സമൂഹത്തിലെ നിര്‍ധനരെയും ദുര്‍ബലരെയുമാണെന്നും മെത്രാന്മാര്‍ തങ്ങളുടെ ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

തങ്ങള്‍ക്കിടയിലെ സഹോദര്യ മനോഭാവം പുതുക്കിക്കൊണ്ട് എല്ലാ വിഭാഗങ്ങളും ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും പാത തിരഞ്ഞെടുക്കണമെന്ന് കത്തോലിക്കാ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. യുദ്ധം ഭിന്നതകള്‍ രൂക്ഷമാക്കുകയും അനേകം ജീവനുകള്‍ കവരുകയും ചെയ്യുമെന്നല്ലാതെ ഒരു പ്രശ്‌നത്തിനും ശാശ്വത പരിഹാരമാകില്ലെന്ന് മെത്രാന്മാര്‍ ഓര്‍മ്മിപ്പിച്ചു. നേരത്തെ സെന്റ് പീറ്റേഴ്‌സ് അങ്കണത്തിലെ മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കിടെ ലിയോ പതിനാലാമന്‍ പാപ്പ നടത്തിയ സമാധാന ആഹ്വാനത്തെ എത്യോപ്യന്‍ സഭ പിന്തുണച്ചു. പോരാട്ടങ്ങള്‍ നിര്‍ത്തിവെച്ച് തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് പാപ്പ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടിരുന്നു.

യുദ്ധമല്ല പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗമെന്നു കര്‍ദിനാള്‍ സൂപ്പി

സുരക്ഷിതവും സമാധാനപൂര്‍ണ്ണവുമായ ലോകത്തിനായി ആണവായുധങ്ങള്‍ ഇല്ലാതാക്കണം: വത്തിക്കാന്‍

മനുഷ്യനിര്‍മ്മിതമായ കലാസൃഷ്ടികളുടെ പ്രാധാന്യം വര്‍ധിക്കുന്നു - മാര്‍പാപ്പ

നിര്‍മിതബുദ്ധി വികസനത്തേക്കാള്‍, മനുഷ്യാധ്വാനത്തില്‍ ശ്രദ്ധ പുലര്‍ത്തുക

വിശുദ്ധ ജോണ്‍ ലെയൊനാര്‍ഡി (1541-1609) : ഒക്‌ടോബര്‍ 9