International

പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമപരിഷ്‌കാരത്തിനായുള്ള ‘കാനോന്‍ നിയമ കമ്മീഷന്‍’ സ്ഥാപിതമായി

Sathyadeepam

പൗരസ്ത്യസഭകള്‍ക്കായുള്ള കാനോനികനിയമവുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ക്കും പരിഷ്‌കരണത്തിനുമായി പുതിയ ഒരു കാനോനിക കമ്മീഷന്‍ മെത്രാന്മാരുടെ സിനഡിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് സ്ഥാപിച്ചു. ലത്തീന്‍ സഭയുടെ കാനോനികനിയമങ്ങളുമായി ബന്ധപ്പെട്ട് 2023 ഡിസംബറില്‍ സ്ഥാപിക്കപ്പെട്ട കാനോനിക കമ്മീഷനോട് സഹകരിച്ചുകൊണ്ടായിരിക്കും പുതിയ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന് ഫെബ്രുവരി 20-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സിനഡിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു.

വിവിധ പൗരസ്ത്യ കതോലിക്കാസഭാനേതൃത്വങ്ങളുടെ അഭ്യര്‍ത്ഥനയുടെയും സിനഡാത്മക പ്രവര്‍ത്തനങ്ങളുടെയും വെളിച്ചത്തില്‍, പൗരസ്ത്യ കാനോനിക നിയമം പരിഷ്‌കരി ക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഈ കമ്മീഷന്റെ ആദ്യ സമ്മേളനം സിനഡിന്റെ ജനറല്‍ സെക്രട്ടേറിയറ്റില്‍ ഫെബ്രുവരി 20-ന് രാവിലെ നടന്നു.

വത്തിക്കാനിലെ വിവിധ കാര്യാലയങ്ങളുടെ സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍, നിയമനിര്‍മ്മാണത്തിനും വിശദീകരണത്തിനും വേണ്ടിയുള്ള കാര്യാലയം, പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയം എന്നിവയുടെ വിദഗ്‌ദോപദേശകസമിതിയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട കാനോനിക നിയമവിദഗ്ധരും പങ്കെടുക്കും.

രാജസ്ഥാനില്‍ കത്തോലിക്കാ സ്‌കൂളിന്റെ അംഗീകാരം പിന്‍വലിച്ചു

അര്‍ജന്റീനിയന്‍ മെത്രാന്റെ നാമകരണനടപടികള്‍ പിന്‍വലിച്ചു

ഫ്രാന്‍സില്‍ ഇരുപതിനായിരം പേര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു

വിശുദ്ധ മേരി ബര്‍ണാര്‍ദ് സുബിറു (1844-1879) : ഏപ്രില്‍ 16

വി. യോഹന്നാൻ - Chap.5 [2of3]