International

എസ്‌ടോണിയന്‍ പ്രസിഡണ്ട് വത്തിക്കാന്‍ സന്ദര്‍ശിച്ചു

Sathyadeepam

എസ്‌ടോണിയയുടെ പ്രസിഡണ്ട് അലര്‍ കാരിസ് വത്തിക്കാനില്‍ സന്ദര്‍ശനം നടത്തി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിനുമായി അദ്ദേഹം സംഭാഷണം നടത്തി.

റഷ്യ-ഉക്രൈന്‍ യുദ്ധം സംഭാഷണ വിഷയമായതായി പിന്നീട് വത്തിക്കാന്‍ പത്ര ക്കുറിപ്പില്‍ അറിയിച്ചു. എസ്‌ടോണിയയില്‍ ആകെ 6,700 കത്തോലിക്കര്‍ മാത്രമാണ് ജീവിക്കുന്നത്. ജനസംഖ്യയുടെ 0.5 ശതമാനമാണിത്.

2024 ലാണ് എസ്റ്റോണിയയ്ക്ക് വേണ്ടി ഒരു രൂപത വത്തിക്കാന്‍ സ്ഥാപിച്ചത്. ആദ്യമായി ഒരു തദ്ദേശീയ മെത്രാനും നിയമിതനായി.

1924 മുതല്‍ അപ്പസ്‌തോലിക ഭരണകൂടമാണ് അജപാലന സംവിധാന മായി ഉണ്ടായിരുന്നത്. 2018 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എസ്റ്റോണിയ സന്ദര്‍ശിച്ചിരുന്നു.

എസ്റ്റോണിയായിലെ ഒരു രക്തസാക്ഷിയായിരുന്ന ആര്‍ച്ചുബിഷപ്പ് എഡ്വേര്‍ഡ് പ്രോഫിറ്റ്‌ലിച്ചിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിട്ടുണ്ട്.

1931-42 കാലയളവില്‍ എസ്റ്റോണിയായിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഈ ഈശോസഭാസന്യാസിയെ സോവിയറ്റ് അധികാരികള്‍ പിടികൂടി സെര്‍ബിയയിലെ ജയിലില്‍ അടയ്ക്കുകയും അവിടെ കിടന്നു മരിക്കുകയുമായിരുന്നു.

Real Life Manjummel Boys! ❤️‍🔥

🎯 BACK HOME – GUIDED AGAIN BY GOD! (The Return from Egypt)

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ (1805-1871) : ജനുവരി 3

വചനമനസ്‌കാരം: No.201

ഞങ്ങള്‍ നിങ്ങളെ വെറുക്കില്ല