കാര്‍ഡിനല്‍ മൈക്കിള്‍ ഫിറ്റ്‌സെജെറാള്‍ഡ്

 
International

കാര്‍ഡിനലിനു ബ്രിട്ടീഷ് രാജ്ഞിയുടെ ഉന്നത ബഹുമതി

Sathyadeepam

കാര്‍ഡിനല്‍ മൈക്കിള്‍ ഫിറ്റ്‌സെജെറാള്‍ഡ് ബ്രിട്ടീഷ് രാഷ്ട്രമേധാവിയായ എലിസബെത്ത് രാജ്ഞി നല്‍കുന്ന 'ഓഫീസര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍' എന്ന ഉന്നത ബഹുമതിയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മതാന്തര പങ്കാളിത്തത്തിനു നല്‍കിയ സംഭാവനകളുടെ പേരിലാണ് ബഹുമതി. വത്തിക്കാന്‍ മതാന്തരസംഭാഷണകാര്യാലയത്തിന്റെ അദ്ധ്യക്ഷനായിരുന്നു കാര്‍ഡിനല്‍ ഫിറ്റ്‌സെജെറാള്‍ഡ്. യൂറോപ്പില്‍ ക്രിസ്ത്യന്‍ - മുസ്ലീം ബന്ധങ്ങള്‍ വളര്‍ത്തുന്നതിനു നിരന്തരമായി ശ്രമിച്ചിരുന്നയാളാണു കാര്‍ഡിനല്‍.

ബ്രിട്ടനിലെ ലിവര്‍പൂള്‍ സ്വദേശിയായ കാര്‍ഡിനല്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് ആഫ്രിക്കയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന 'വൈറ്റ് ഫാദേഴ്‌സ്' എന്നറിയപ്പെടുന്ന സന്യാസസമൂഹത്തിലെ അംഗമാണ്. എലിസബെത്ത് രാജ്ഞി ആദ്യമായാണ് ഒരു കാര്‍ഡിനലിനെ ഈ ബഹുമതിക്കായി തിരഞ്ഞെടുക്കുന്നത്.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി