എസ് ഡി സന്യാസ സമൂഹം ശതാബ്ദി ആഘോഷങ്ങളിലേക്ക്

എസ് ഡി സന്യാസ സമൂഹം ശതാബ്ദി ആഘോഷങ്ങളിലേക്ക്
Published on

ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി 1927 മാർച്ച് 19-ന് സ്ഥാപിച്ച അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം (എസ് ഡി) ശതാബ്ദി ആഘോഷങ്ങളിലേക്ക് കടക്കുന്നു. കിഴക്കമ്പലം സ്വദേശികളായ സിസ്റ്റർ ജോസഫീന, സിസ്റ്റർ സിസിലി, സിസ്റ്റർ ജെർത്രൂദ്, സിസ്റ്റർ കൊച്ചുത്രേസ്യ എന്നിവരായിരുന്നു സന്യാസ സമൂഹത്തിലെ ആദ്യ അംഗങ്ങൾ. 1927-ൽ തന്നെ, ആലുവയ്ക്കടുത്ത് ചുണങ്ങംവേലി കുറുക്കൻകുന്നിൽ (സെന്റ് ജോസഫ് മൗണ്ട്) ഒരു അഗതിമന്ദിരവും സ്ഥാപിതമായി.

1929-ൽ സ്ഥാപക പിതാവിന്റെ അകാലവിയോഗത്തെ തുടർന്ന് 41 വർഷം മോൺ. ജോർജ് വല്യാറമ്പത്ത് ഡയറക്ടറായി. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് അഗതി സേവന ത്തിന്റെ വിവിധ മേഖലകളിലേക്ക് എസ് ഡി കടന്നു ചെന്നുകൊണ്ടി രുന്നു. ഇപ്പോൾ ആറ് പ്രൊവിൻ സുകളും ഒരു റീജിയനുമായി

13 രാജ്യങ്ങളിലേക്ക് വളർന്ന് കാരുണ്യശുശ്രൂഷ നിർവഹിച്ചുവരുന്നു.

അഗതികളും ദരിദ്രരുമായ വൃദ്ധജനങ്ങൾ, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർ, മാറാരോഗികൾ തുടങ്ങിയവർക്ക് വേണ്ടിയുള്ള ആശ്രയ ഭവനങ്ങൾ എസ് ഡി സമൂഹം നടത്തിവരുന്നു. ആതുരശുശ്രൂഷ, സാമൂഹ്യ പ്രവർത്തനം, കുടുംബപ്രേഷിതത്വം, ഇടവക നവീകരണത്തിനുള്ള ഹോം മിഷനുകൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ചേരി പ്രവർത്തനങ്ങൾ, തടവറ പ്രേഷിതത്വം, നിയമസഹായം തുടങ്ങിയവയും എസ്ഡിയുടെ പ്രധാന ശുശ്രൂഷ മേഖലകളാണ്.

കഴിഞ്ഞ 10 വർഷമായി എസ് ഡി സമൂഹം ശതാബ്ദി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളിലായിരുന്നു. സിസ്റ്റേഴ്സിന്റെ ആത്മീയ നവീകരണത്തിന് ഉതകുന്ന കോഴ്സുകൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, വിവിധ ബാച്ചുകളുടെ സമ്മേളനങ്ങൾ, ഭവനരഹിതർക്കായി 100 വീടുകൾ, അഗതികളുടെ മക്കളുടെ സമ്മേളനങ്ങൾ, ഹോം മിഷൻ, മിഷൻ ടൂർ, മഡഗാസ്കർ ബൈബിൾ കൺവെൻഷൻ എന്നിങ്ങനെ നിരവധി സംരംഭങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടെ ശതാബ്ദി ലക്ഷ്യം വച്ച് നടത്തിയിരുന്നു.

ഇതേ കാലയളവിൽ തന്നെ ഒരു എസ് ഡി സന്യാസിനിയായ സിസ്റ്റർ ഫിദേലിസ് തളിയത്ത് ദൈവദാസി പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു.

ശതാബ്ദി ആഘോഷ പരിപാടികൾക്ക് മാർച്ച് 19-ന് ആലുവ ചുണങ്ങംവേലിയിലെ മാതൃഭവനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലിയോടെ തുടക്കം കുറിക്കപ്പെട്ടു. 1927-ൽ സന്യാസമൂഹത്തിനു തുടക്കം കുറിച്ച ചാപ്പലിൽ തന്നെ സുപ്പീരിയർ ജനറൽ സിസ്റ്റർ ലിസ് ഗ്രേസ് ശതാബ്ദി തിരി തെളിച്ചു. ഇതിനൊരുക്കമായി മാർച്ച് 17-ന് ജനറലേറ്റിലും എല്ലാ പ്രൊവിൻഷ്യൽ ഹൗസുകളിലും 13 മണിക്കൂർ ആരാധന, ജാഗരണ പ്രാർഥന എന്നിവ നടത്തപ്പെട്ടു.

നിര്യാതരായ സന്യസ്തർക്കുവേണ്ടി, മാർച്ച് 18-ന് വൈകുന്നേരം ജനറലറ്റിൽ ദിവ്യബലി അർപ്പിച്ചു. താമരശ്ശേരി ബിഷപ്പ് റെമിജിയൂസ് മുഖ്യ കാർമികനായി. സെമിത്തേരിയിൽ ബിഷപ്പ് തോമസ് ചക്യത്ത് ഒപ്പീസിന് നേതൃത്വം നൽകി. പൊതുസമ്മേളനത്തിൽ ശതാബ്ദി ലോഗോ പ്രദർശനം, 100 പേരുടെ ശതാബ്ദി ഗാനാലാപനം, കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org