പരിശുദ്ധ സിംഹാസനവും, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള താല്‍ക്കാ ലിക കരാറിന്റെ അടിസ്ഥാനത്തില്‍, ചൈനയിലെ ദതോങ് രൂപതയുടെ അധ്യക്ഷനായി, മോണ്‍സിഞ്ഞോര്‍ പൗളോ ലിയൂ ഹോന്‍ഗാങ്ങിനെ, ഓഗസ്റ്റ് 10-ന് ലിയോ പതിനാലാമന്‍ പാപ്പ അംഗീകരിക്കുകയും, ഓഗസ്റ്റ് 31-ന് സ്ഥാനാരോഹണം നടത്തു കയും ചെയ്തു. ഓഗസ്റ്റ് 10-ന് ലിയോ പതിനാലാമന്‍ പാപ്പയാണ് പൗളോ ലിയൂ ഹോന്‍ഗാങ്ങിനെ മെത്രാനായി പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം അംഗീകരിക്കപ്പെട്ട സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം.
1970 നവംബര്‍ 2-ന് തായ്യുവാന്‍ നഗരത്തിന് സമീപമുള്ള വുഫുയിംഗ് ഗ്രാമത്തിലാണ് മോണ്‍സിഞ്ഞോര്‍ പൗളോ ജനിച്ചത്. 1996 നവംബര്‍ 24-ന് ദതോങ് രൂപതയില്‍ വൈദികനായി അഭിഷിക്തനായി. 2005 മാര്‍ച്ച് 15 മുതല്‍ ദതോങ് രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. വത്തിക്കാനും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണു പുതിയ മെത്രാന്റെ നിയമനമെന്നു കരുതപ്പെടുന്നു.