International

ഡച്ച് മുന്‍ ദേവാലയം അഗ്‌നിബാധയില്‍ നശിച്ചു

Sathyadeepam

നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ സ്ഥിതി ചെയ്യുകയായിരുന്നു ചരിത്ര പ്രധാനമായ ഒരു മുന്‍ കത്തോലിക്കാദേവാലയം പുതുവര്‍ഷ ദിനത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിശേഷം ഇല്ലാതായി. 150 വര്‍ഷം പഴക്കമുള്ളതായിരുന്നു ദേവാലയം.

നെതര്‍ലാന്‍ഡ്‌സില്‍ ഡസന്‍ കണക്കിന് ദേവാലയങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ള പ്രശസ്തനായ ഡച്ച് വാസ്തുശില്പി പിയറി കയ്‌പേഴ്‌സ് 1880-ല്‍ നിര്‍മ്മിച്ചതാണ് ഈ ദേവാലയം. പില്‍ക്കാലത്ത് 1979-ല്‍ ദേവാലയത്തിന്റെ പ്രതിഷ്ഠാകര്‍മ്മം റദ്ദാക്കുകയും സ്വകാര്യ സ്ഥാപനത്തിനു വില്‍ക്കുകയും ചെയ്തു.

കണ്‍വെന്‍ഷന്‍ സെന്റര്‍ പോലെ ഉപയോഗിക്കുക യായിരുന്നു ഈ മുന്‍ ദേവാലയം. അതിന്റെ സൗന്ദര്യവും പുരാതന ഭംഗിയും ഉടമകള്‍ കാത്തുസൂക്ഷിച്ചിരുന്നു.

ഈ കെട്ടിടത്തെ അതിന്റെ പൗരാണിക ഭംഗിയോടെ പുനര്‍നിര്‍മ്മിക്കാന്‍ തന്നെയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് അവര്‍ അറിയിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വളരുന്ന ഈ കാലത്ത്, മനുഷ്യന്റെ ആത്മാവിനും വിവേചനബുദ്ധിക്കും എന്ത് പ്രസക്തിയാണുള്ളത്?

പൗരോഹിത്യത്തില്‍ പരസ്പരം താങ്ങ് & തണല്‍

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 71]

🧠✨ ദൈവത്തിന്റെ ചിന്തകളിൽ എന്തായിരിക്കും? സയൻസ് പറയുന്ന ആ 'മാസ്' രഹസ്യം!

ഭയവും പ്രീണനവും : സ്വേച്ഛാധിപത്യത്തിന്റെ വ്യാപാരമുദ്രകള്‍ ജനാധിപത്യത്തിലേക്കും കുടിയേറുമ്പോള്‍