International

പരാജയഭീതി വെടിഞ്ഞ്, പ്രത്യാശയോടെ മുന്നേറുവാന്‍ സാധിക്കണം: പാപ്പ

Sathyadeepam

നിരവധിയാളുകള്‍ ക്രിസ്തീയ വിശ്വാസ ത്തിലേക്ക് തിരികെ വരുന്നതും, ധാരാളം മുതിര്‍ന്നവര്‍, ജ്ഞാനസ്‌നാനം ഉള്‍പ്പെടെ യുള്ള കൂദാശകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതും സഭയ്ക്ക് വലിയ പ്രത്യാശ നല്‍കുന്ന കാര്യമാണെന്നും, മനുഷ്യന്റെ കണക്കുകൂട്ടലു കള്‍ക്കും സ്ഥിതിവിവരക്കണക്കുകള്‍ക്കും അപ്പുറമായി പ്രവര്‍ത്തിക്കുന്ന ദൈവകൃപയുടെ സജീവമായ അടയാളമാണ് ഈ പുതിയ തരംഗമെന്നും ഫ്രാന്‍സിലേക്കു നടത്തിയ സന്ദര്‍ശനത്തിനിടെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. അത്യധികം ലൗകികവല്‍ക്കരിക്കപ്പെട്ടതും മതേതര ചിന്താഗതികള്‍ ശക്തവുമായ ഫ്രഞ്ച് സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ഇത്രയധികം ആളുകള്‍ സുവിശേഷത്തെ സ്വീകരിക്കുന്നത് ഒരു വൈരുധ്യമായി തോന്നാ മെങ്കിലും, ഇതിനെ നാം വലിയ ഉത്തരവാദി ത്തത്തോടെ കാണേണ്ടതുണ്ടെന്നു പാപ്പ ഓര്‍മ്മിപ്പിച്ചു. തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പ മുന്നറിയിപ്പ് നല്‍കിയ ‘വന്ധ്യമായ അശുഭാപ്തിവിശ്വാസം’ അഥവാ, പരാജയഭീതി വെടിഞ്ഞ്, പ്രത്യാശയോടെ മുന്നേറാന്‍ പാപ്പ ആഹ്വാനം ചെയ്തു.

അടുപ്പം, അനുകമ്പ, ആര്‍ദ്രത എന്നിവ യാല്‍ സവിശേഷമായ ദൈവത്തിന്റെ പ്രവർ ത്തനരീതി വീണ്ടും കണ്ടെത്തിക്കൊണ്ട് നമ്മുടെ സഹോദരീസഹോദരന്മാരിലേക്ക് എത്തിച്ചേരാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു വെന്നു പാപ്പ പറഞ്ഞു. അതിനാല്‍ ദൈവകൃപയുടെ മുന്നില്‍ പരാജയപ്പെടാന്‍ മനസ് കാണിക്കാതെ, സഭ അതിന്റെ ആത്മീയ ദൗത്യത്തില്‍ കൂടുതല്‍ സജീവമാകണം. ഹൃദയങ്ങളുടെ ഇരുട്ടില്‍ പരിശുദ്ധാത്മാവ് തെളിച്ച ചെറിയ വിശ്വാസ ദീപത്തെയും, ജീവിതത്തിന്റെ മുള്ളുകൾ ക്കിടയില്‍ വളരാന്‍ ശ്രമിക്കുന്ന ചെറിയ വിത്തിനെയും ഇടയപരിപാലനത്തിലൂടെയും സഹോദരസ്‌നേഹത്തിലൂടെയും നാം കരുതല്‍ നല്‍കി സംരക്ഷിക്കണം. ഇത്തരം സത്ഫലങ്ങളില്‍ മാത്രം സംതൃപ്തിയടഞ്ഞ് അലസരാകുകയോ, യാഥാര്‍ത്ഥ്യബോധ മില്ലാത്ത ആളുകളാകുകയോ ചെയ്യുകയു മരുത്. പകരം, പ്രായോഗികമായ അജപാലന പദ്ധതികള്‍ രൂപീകരിക്കാന്‍ എളിമയോടുകൂടി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് പരിശുദ്ധാ ത്മാവിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ സഭ തയ്യാറാകണം. പാപ്പ വിശദീകരിച്ചു.

പുതിയതായി ദൈവത്തെ തിരയുന്നവരെ സ്വീകരിക്കുന്നത് ഇടവക കൂട്ടായ്മകള്‍ക്ക് തങ്ങളുടെ വിശ്വാസത്തെ പുനരുജ്ജീവിപ്പി ക്കാനുള്ള വലിയ അവസരമാണെന്നും പാപ്പ പറഞ്ഞു. അതേസമയം, കൂദാശകള്‍ സ്വീകരിച്ചശേഷവും അവരെ ആത്മീയമായി സംരക്ഷിക്കുകയും ‘ജ്ഞാനസ്‌നാന ശേഷമുള്ള ശൂന്യത’ അനുഭവപ്പെടാതെ സൂക്ഷിക്കുകയും ചെയ്യുക എന്ന വലിയ ദൗത്യവും സഭയ്ക്കുണ്ടെന്നതും പാപ്പ ഓര്‍മ്മിപ്പിച്ചു.

വിശ്വാസത്തിലേക്ക് കടന്നുവരുന്ന പുതിയ ആളുകളെ വിശുദ്ധ അഗസ്റ്റിന്റെ ജീവിത ത്തോടാണ് പാപ്പ ഉപമിച്ചത്. വിശുദ്ധ അംബ്രോസ് വിശ്വാസത്തിലേക്ക് നയിച്ച സമയത്ത് അഗസ്റ്റിന്റെ വിശ്വാസം വളരെ ചെറിയൊരു വിത്തായിരുന്നുവെങ്കിലും, പിന്നീട് അത് വളര്‍ന്ന് ലോകത്തിന് തണലേകുന്ന വലിയൊരു വൃക്ഷമായി മാറി. ഇന്നത്തെ ജ്ഞാനസ്‌നാനാര്‍ത്ഥികളിലും പുതിയ വിശ്വാസികളിലും കാണുന്നത് പരിശുദ്ധാത്മാവിന്റെ സത്ഫലങ്ങളും ഫ്രാന്‍സിലെ സഭയുടെ ഭാവി വാഗ്ദാനങ്ങളുമാണെന്ന് പാപ്പ വ്യക്തമാക്കി. അതുകൊണ്ടുതന്നെ, സ്വന്തം വ്യക്തിഗത അനുഭവങ്ങളെ മുന്‍നിര്‍ത്തി ആധുനിക സമൂഹത്തില്‍ സുവിശേഷത്തിന്റെ ധീരരായ മിഷനറിമാരായി മാറാന്‍ പാപ്പ ഏവരെയും ആഹ്വാനം ചെയ്തു.

ഇറാഖിലെ ക്രൈസ്തവസാന്നിധ്യത്തിനു തൊഴില്‍ പ്രധാനമെന്നു സഭാധ്യക്ഷന്‍

യുവ കുടിയേറ്റക്കാരുടെ സംരക്ഷണം ഉറപ്പാക്കുക

അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനെതിരെ നാല്‍പതു ദിന പ്രാര്‍ഥനായജ്ഞം

ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ (1873-1897) : ഒക്‌ടോബര്‍ 1

റൂത്ത് [അധ്യായം 2] - Part 3