International

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കമ്പോഡിയന്‍ ചക്രക്കസേര

Sathyadeepam

കമ്പോഡിയയില്‍ നിന്ന് എത്തിയ ഈശോസഭാ വൈദികന്‍ ഫാ. എന്‍ട്രിക് ഫിഗെറെദോ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒരു പ്രത്യേക ചക്രക്കസേര സമ്മാനിച്ചു.

കമ്പോഡിയയിലെ കുഴിബോംബ് സ്‌ഫോടനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട അതിജീവിതര്‍ നിര്‍മ്മിച്ചതാണ് ഈ കസേര. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡില്‍ പങ്കെടുക്കുന്നതിന് കമ്പോഡിയയില്‍ നിന്ന് എത്തിയതായിരുന്നു സ്പാനിഷ് മിഷനറിയായ ഫാ. ഫിഗെറെദോ.

ഉപയോഗിച്ചുകൊണ്ടിരുന്ന ചക്രക്കസേരയില്‍ നിന്ന് എഴുന്നേറ്റ് മാര്‍പാപ്പ പുതിയ കസേരയില്‍ ഇരിക്കുകയും അതിന്റെ മനോഹാരിതയെ ശ്ലാഘിക്കുകയും ചെയ്തു.

യുദ്ധം കൊണ്ട് പരിക്കേല്‍ക്കുന്ന സകല ജനങ്ങള്‍ക്കും ഉള്ള ഒരു അടയാളം ആയിരിക്കും ഇതെന്ന് ഫാ. ഫിഗറെദോ പറഞ്ഞു.

വിശുദ്ധ ഡോമിനിക് സിലോസ് (1000-1073) : ഡിസംബര്‍ 20

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200