International

ചൈനയില്‍ വത്തിക്കാന്‍ അനുമതിയില്ലാതെ മെത്രാന്റെ സ്ഥലംമാറ്റം

Sathyadeepam

ചൈനയിലെ ഷാംഗ്ഹായ് രൂപതാദ്ധ്യക്ഷനായി ബിഷപ് ജോസഫ് ഷെന്‍ ബിന്നിനെ നിയമിച്ചു. ചൈനയില്‍ ഭരണകൂടത്തിന്റെ അംഗീകാരമുള്ള ബിഷപ്‌സ് കൗണ്‍സിലാണ് നിയമനം നടത്തിയത്. ഹായ്‌മെന്‍ രൂപതാദ്ധ്യക്ഷനായിരുന്ന അദ്ദേഹത്തെ സ്ഥലം മാറ്റുകയാണു ചെയ്തത്. മാധ്യമങ്ങളില്‍ നിന്ന് ഈ വിവരം അറിഞ്ഞുവെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു. അതില്‍ കൂടുതലൊന്നും ഇതേ കുറിച്ചു പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വത്തിക്കാന്റെ അനുമതിയില്ലാതെയാണ് ഈ നിയമനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മെത്രാന്‍ നിയമനങ്ങളെ കുറിച്ചുള്ള ചൈനാ-വത്തിക്കാന്‍ ധാരണയുടെ ലംഘനമാണ് ഈ സ്ഥലംമാറ്റമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.

ബിഷപ് ഷെന്‍ ബിന്‍ 2010 ലാണ് മെത്രാനായത്. അതു വത്തിക്കാന്‍ അംഗീകാരത്തോടെയായിരുന്നു. ഷാംഗ്ഹായ് രൂപതക്ക് കഴിഞ്ഞ പത്തു വര്‍ഷമായി മെത്രാനില്ലായിരുന്നു.

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്‌തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍

ബ്രദര്‍ മാവൂരസ് മാളിയേക്കല്‍ അന്തരിച്ചു; ഓര്‍മ്മയായത് തെരുവ് ബാല്യങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന മനുഷ്യസ്‌നേഹി

നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല