International

കാരിത്താസ് ഇനി മനുഷ്യവികസന കാര്യാലയത്തിനു കീഴില്‍

Sathyadeepam

കത്തോലിക്കാസഭയുടെ ജീവകാരുണ്യസംഘടനകളുടെ കേന്ദ്രസംവിധാനമായ കാരിത്താസ് ഇന്‍റര്‍നാഷണല്‍ ഇനി മുതല്‍ വത്തിക്കാന്‍ സമഗ്രമനുഷ്യവികസനകാര്യാലയത്തിന്‍റെ കീഴിലായിരിക്കുമെന്നു വ്യക്തമാക്കുന്ന ഉത്തരവ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പുറപ്പെടുവിച്ചു. ഇതുവരെ കോര്‍ ഉനും എന്ന കാര്യാലയത്തിനു കീഴിലായിരുന്നു കാരിത്താസ്. ഈ കാര്യാലയം മനുഷ്യവികസനകാര്യാലയത്തില്‍ ലയിപ്പിച്ചതിനാലാണ് പുതിയ ഉത്തരവു വേണ്ടി വന്നത്. കാരിത്താസിന്‍റെ ഭരണകാര്യങ്ങളും പ്രവര്‍ത്തനരീതികളും കൂടുതല്‍ ലളിതവും സുതാര്യവുമാക്കാനും പുതിയ മാറ്റങ്ങള്‍ വഴിതെളിക്കുമെന്നു കരുതപ്പെടുന്നു. ഉത്തരവിനെ കാരിത്താസ് ഇന്‍റര്‍നാഷണല്‍ സ്വാഗതം ചെയ്തു. 1951 ലാണ് കാരിത്താസ് ഇന്‍റര്‍നാഷണല്‍ നിലവില്‍ വന്നത്. 200 ഓളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 160 കാരിത്താസ് ഘടകങ്ങളുടെ സംയോജിതസംഘടനയാണ് കാരിത്താസ് ഇന്‍റര്‍നാഷണല്‍. പ്രതിവര്‍ഷം ദശലക്ഷകണക്കിനു ഡോളര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കാരിത്താസ് ചിലവഴിച്ചു വരുന്നു.

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു