International

മാദുറോ വെനിസ്വേലായെ നശിപ്പിച്ചുവെന്നു കാര്‍ഡിനല്‍

Sathyadeepam

നിക്കോളാസ് മാദുറോയുടെ ഭരണം വെനിസ്വേലായെ നശിപ്പിച്ചുവെന്നു വെനിസ്വേലന്‍ കത്തോലിക്കാസഭയുടെ അദ്ധ്യക്ഷനായ കാര്‍ഡിനല്‍ ഹോര്‍ഹെ ലിബെറാറ്റോ സാവിനോ പ്രസ്താവിച്ചു. വെനിസ്വേലായോടു യഥാര്‍ത്ഥ സ്നേഹമുണ്ടെങ്കില്‍ മാദുറോയുടെ ഭരണകൂടം അധികാരമുപേക്ഷിക്കുമായിരുന്നു എന്നു കാര്‍ഡിനല്‍ അഭിപ്രായപ്പെട്ടു.

മാദുറോയുടെ സോഷ്യലിസ്റ്റ് ഭരണകൂടം പരാജയമായി മാറിക്കൊണ്ടിരിക്കുകയാണെന്നു സഭ വിലയിരുത്തുന്നു. പട്ടിണിയും തൊഴിലില്ലായ്മയും പെരുകിയിട്ടുണ്ട്. 2015-നു ശേഷം 40 ലക്ഷം ജനങ്ങളാണ് രാജ്യം വിട്ടു പലായനം ചെ യ്തത്. കൊളംബിയ, പെറു, ഇക്വഡോര്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയ്ക്കും അമേരിക്കയിലേയ്ക്കുമാണ് കൂടുതല്‍ പേരും പോയത്. മാദുറോയുടെ ഭരണം സ്വേച്ഛാധിപത്യ പ്രവണതകളിലേയ്ക്കു നീങ്ങി തുടങ്ങിയ കാലം മുതല്‍ കത്തോലിക്കാസഭ കടുത്ത വിമര്‍ശനം ഉന്നയിച്ചു പോരുന്നുണ്ട്.

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍