International

ആധുനിക അടിമത്തത്തിന് എല്ലാവരും കാരണക്കാര്‍ -കാര്‍ഡിനല്‍ നിക്കോള്‍സ്

Sathyadeepam

വില കുറഞ്ഞ വസ്തുക്കളും കൂലി കുറഞ്ഞ സേവനങ്ങളും ലഭിക്കാനാഗ്രഹിക്കുന്ന എല്ലാവരുമാണ് ആധുനിക അടിമത്തത്തിന്‍റേയും മനുഷ്യക്കടത്തിന്‍റേയും ഉത്തരവാദികളെന്ന് ഇംഗ്ലണ്ടിലെ കാര്‍ഡിനല്‍ വിന്‍സെന്‍റ് നിക്കോള്‍സ് പറഞ്ഞു. ആധുനിക അടിമത്തത്തിനു ഡിമാന്‍ഡുണ്ടാക്കുന്നതില്‍ നമുക്കെല്ലാം പങ്കുണ്ട്. മനുഷ്യക്കടത്ത് ക്രിസ്തുവിന്‍റെ ശരീരത്തിലെ വലിയൊരു മുറിവാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. നാലു കോടി ജനങ്ങളാണ് ലോകമെങ്ങും ഇതിന്‍റെ ദുരിതങ്ങള്‍ അനുഭവിക്കുന്നത്-കാര്‍ഡിനല്‍ നിക്കോള്‍സ് പറഞ്ഞു. മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മെത്രാന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഒരു സമ്മേളനത്തില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു കാര്‍ഡിനല്‍. അര്‍ജന്‍റീനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ച്ചുബിഷപ്പായിരുന്ന ബ്യൂവനെസ് അയേഴ്സിലായിരുന്നു സമ്മേളനം.

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി