International

ന്യൂമാനു വിശുദ്ധപദവി: ആംഗ്ലിക്കന്‍ സഭയ്ക്കും ആഹ്ലാദം

Sathyadeepam

കാര്‍ഡിനല്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍റെ മാദ്ധ്യസ്ഥതയില്‍ അത്ഭുതം നടന്നുവെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനു വഴിതെളിഞ്ഞു. ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയും ആംഗ്ലിക്കന്‍ സഭയും ഇതില്‍ ഒരുപോലെ ആഹ്ലാദം പ്രകടിപ്പിച്ചു. ആംഗ്ലിക്കന്‍ സഭയില്‍ പുരോഹിതനായിരിക്കെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചയാളാണ് ന്യൂമാന്‍. പിന്നീട് അദ്ദേഹം കത്തോലിക്കാസഭയിലും പുരോഹിതനായി. പണ്ഡിതനും എഴുത്തുകാരനുമായ ന്യൂമാനെ കത്തോലിക്കാസഭ കാര്‍ഡിനല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി. ആംഗ്ലിക്കന്‍ സഭകളും കാര്‍ഡിനല്‍ ന്യൂമാന്‍റെ വ്യക്തിത്വത്തോടു വലിയ ആദരവു പുലര്‍ത്തുന്നുണ്ട്.

മത, ഭാഷാ വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകത : ജസ്റ്റിസ് കെമാല്‍ പാഷ

വിശുദ്ധ കാന്യൂട്ട്  (1043-1086) : ജനുവരി 19

വിശുദ്ധ എമിലി വിയാളര്‍ (1797-1856) : ജനുവരി 18

വിശുദ്ധ ആന്റണി (251-356) : ജനുവരി 17

തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ടോ?