International

സോവിയറ്റ് സ്വേച്ഛാധിപത്യത്തെ ചെറുത്ത കര്‍ദിനാളിന്റെ ജീവചരിത്രം പുറത്തിറങ്ങി

Sathyadeepam

സോവിയറ്റ് യൂണിയന്റെ ക്രൂരമായ മത പീഡനങ്ങള്‍ക്കെതിരെ ധീരമായി പോരാടിയ പ്രമുഖ കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ സിഗിറ്റാസ് താംകെവിച്ചി യസിന്റെ പോരാട്ടവീര്യം നിറഞ്ഞ ജീവിതകഥ വിവരിക്കുന്ന പുതിയ ജീവചരിത്ര ഗ്രന്ഥം പുറത്തിറങ്ങി. ലിത്വാനിയയിലാണ് “അള്‍ത്താര യുടെ വെളിച്ചത്തില്‍” എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

മാധ്യമപ്രവര്‍ത്തകയായ റെജീന സ്റ്റാറ്റ്കുവീനെ രചിച്ച് ‘ഡോനം ഫൗണ്ടേഷന്‍’ പുറത്തിറക്കിയ ഈ ഗ്രന്ഥം, കര്‍ദിനാള്‍ താംകെവിച്ചി യസുമായി നടത്തിയ അഭിമുഖ ങ്ങളെ അടിസ്ഥാനമാക്കിയുള്ള താണ്. സോവിയറ്റ് രഹസ്യാന്വേ ഷണ ഏജന്‍സിയായ കെ.ജി.ബി നടത്തിയ തടവറ പീഡനങ്ങള്‍, രഹസ്യമായി അദ്ദേഹം എഡിറ്റ് ചെയ്തിരുന്ന ‘ക്രോണിക്കിള്‍ ഓഫ് ദി കാത്തലിക് ചര്‍ച്ച് ഇന്‍ ലിത്വാനിയ’ എന്ന വിപ്ലവകരമായ പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍, അദ്ദേഹത്തിന്റെ ഡയറി കുറിപ്പുകള്‍, കത്തുകള്‍, ജയില്‍ ജീവിതം, സൈബീരിയന്‍ നാടുകടത്തല്‍ എന്നിവയെല്ലാം പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

1972-ല്‍ താംകെവിച്ചിയസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ക്രോണി ക്കിള്‍’ പത്രം സോവിയറ്റ് അധീനത യിലുള്ള ലിത്വാനിയയിലെ മനുഷ്യാ വകാശ ലംഘനങ്ങളും സഭയ്‌ക്കെ തിരായ പീഡനങ്ങളും ലോകത്തിന് മുന്നിലെത്തിച്ചു. ഫ്ളാഷ് ലൈറ്റു കള്‍ക്കും പുസ്തക കവറുകള്‍ക്കും ഉള്ളില്‍ മൈക്രോഫിലിം നെഗറ്റീ വുകള്‍ ഒളിപ്പിച്ചാണ് ഇദ്ദേഹവും സഹപ്രവര്‍ത്തകരും ഈ വിവര ങ്ങള്‍ മോസ്‌കോയിലെ വിദേശ നയതന്ത്രജ്ഞര്‍ക്കും മാധ്യമ ങ്ങള്‍ക്കും എത്തിച്ചിരുന്നത്. ഈ വിവരങ്ങള്‍ വത്തിക്കാന്‍ റേഡി യോയും റേഡിയോ ഫ്രീ യൂറോപ്പും വഴി പുറത്തുവന്നതോടെ, കമ്മ്യൂ ണിസ്റ്റ് ഭരണകൂടത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ പൊളിഞ്ഞു വീണു.

സോവിയറ്റ് വിരുദ്ധ പ്രചാരണം നടത്തി എന്ന കുറ്റം ചുമത്തി 1983-ല്‍ കെ.ജി.ബി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വിചാരണ ത്തടവുകാലത്ത് വിവരങ്ങള്‍ ചോര്‍ത്താനായി ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥര്‍ മയക്കു മരുന്ന് കലര്‍ത്തിയ ചായ നല്‍കിയെങ്കിലും താംകെവിച്ചിയസ് യാതൊരു വിവരവും വെളിപ്പെടുത്തിയില്ല. ഉറാല്‍ പര്‍വതനിരകളിലെ കഠിന തടവിനും സൈബീരിയയിലെ നാടുകടത്തലിനും ശേഷം 1988-ല്‍ സോവിയറ്റ് സ്വേച്ഛാധിപത്യം അയഞ്ഞതോടെ യാണ് അദ്ദേഹം മോചിതനായത്. കമ്മ്യൂണിസ്റ്റ് മതമര്‍ദ്ദനങ്ങള്‍ക്കു മുന്നില്‍ വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാതിരുന്ന ഒരു ജനതയുടെ സാക്ഷ്യമാണ് ഈ ഗ്രന്ഥമെന്ന് വത്തിക്കാന്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

ജനനന്മയ്ക്കായി വിട്ടുവീഴ്ച കൂടാതെ പ്രവര്‍ത്തിക്കുക

ആരാധനാക്രമപരിഷ്‌കരണങ്ങള്‍ വിശ്വാസികളുടെ സജീവപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനെന്നു പാപ്പ

നേപ്പാള്‍ ദുരിതാശ്വാസത്തിനു പാപ്പ സഹായം നല്‍കി

മ്യാൻമറില്‍ വൈദിക, സന്യസ്ത ദൈവവിളികള്‍ വര്‍ദ്ധിക്കുന്നു

വിശുദ്ധ റോസ് വിറ്റര്‍ബോ (1235-1252) : സെപ്തംബര്‍ 4