International

ഭ്രൂണഹത്യ നിയമപരമാക്കാനുള്ള നീക്കം മെക്സിക്കോയില്‍ പരാജയപ്പെട്ടു

Sathyadeepam

ഭ്രൂണഹത്യയും സ്വവര്‍ഗവിവാഹവും നിയമപരമാക്കുന്നതിനുള്ള ഭരണഘടനാപരിഷ്കാരനീക്കം മെക്സിക്കോയുടെ നിയമനിര്‍മ്മാണസഭയില്‍ പരാജയപ്പെട്ടു. രാജ്യത്തെ പൊതുമേഖലാസേവനരംഗത്ത് സ്ത്രീകള്‍ക്കു പകുതി സംവരണം നല്‍കുന്നതിനുള്ള ഒരു നിയമത്തിലാണ് ഈ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതുമൂലം ബില്ലിനു പിന്തുണ കിട്ടികയില്ലെന്നു കണ്ടപ്പോള്‍ വിവാദവ്യവസ്ഥകള്‍ ഒഴിവാക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തില്‍ അധികാരം നല്‍കുന്നതിനുള്ള ഈ നിയമം കൊണ്ടു വരാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു.

കുട്ടികള്‍ക്കുള്ള ആശുപത്രികളില്‍, ‘ബംബീനോ ജേസു’ വിനു ലോകത്തില്‍ നാലാം സ്ഥാനം

ലോകസമാധാനത്തിനായി കുട്ടികള്‍ക്കൊപ്പം മാര്‍പാപ്പയുടെ ജപമാല

വിദ്വേഷത്തിനും ഭിന്നതകള്‍ക്കുമെതിരെ സംഭാഷണം ശുപാര്‍ശ ചെയ്ത് കത്തോലിക്കാ സഭ

ആഗോള യുവജന സംഗമത്തിന്റെ രണ്ടാം ഒരുക്കസമ്മേളനം ചേര്‍ന്നു

സൊമാലിയക്കായി അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചു പാപ്പ