International

ബെനഡിക്ട് പതിനാറാമന്‍ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പാപ്പായെന്ന പദവിയില്‍

Sathyadeepam

സഭയുടെ ചരിത്രത്തിലെ ഏറ്റവും അധികം പ്രായമുള്ള മാര്‍പാപ്പായെന്ന പദവിയില്‍ ബെനഡിക്ട് പതിനാറാമന്‍. 2013 ല്‍ അദ്ദേഹം ഔദ്യോഗിക പദവിയില്‍ നിന്നു വിരമിച്ചുവെങ്കിലും ചരിത്ര പ്രേമികള്‍ക്ക് ഇതൊരു കൗതുകമുള്ള വസ്തുതയാണ്.
അറിയപ്പെടുന്ന ചരിത്രത്തില്‍ ലിയോ പതിമൂന്നാമനാണ് ഏറ്റവും അധികം പ്രായമുണ്ടായിരുന്ന മാര്‍പാപ്പാ. 1903 ല്‍ മരിക്കുമ്പോള്‍ 93 വയസ്സും 4 മാസവും 3 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ബെനഡിക്ട് പതിനാറാമന് ഇപ്പോള്‍ 93 വയസ്സും 5 മാസവും പ്രായമുണ്ട്.
ബെനഡിക്ട് പതിനാറാമന്‍ 8 വര്‍ഷമാണ് സഭയെ നയിച്ചതെങ്കില്‍ ലിയോ പതിമൂന്നാമന്‍ 25 ലേറെ വര്‍ഷം മാര്‍പാപ്പാ ആയിരുന്നു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം