International

ഒരു രൂപതയുടെ ദിവ്യബലിക്ക് ആസ്‌ട്രേലിയന്‍ മെത്രാന്‍ സമിതിയുടെ അംഗീകാരം

Sathyadeepam

ഓസ്‌ട്രേലിയയിലെ ബ്രൂം രൂപതയില്‍ കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി അര്‍പ്പിച്ചു കൊണ്ടിരിക്കുന്ന ദിവ്യബലിക്ക് ആസ്‌ട്രേലിയന്‍ കത്തോലിക്ക മെത്രാന്‍ സംഘം ഔപചാരികമായ അംഗീകാരം നല്‍കി. ഇത് വത്തിക്കാന്റെ അനുമതിക്കായി സമര്‍പ്പിച്ചു. ആദിവാസി സാംസ്‌കാരിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ലിറ്റര്‍ജി. 9 ഇടവകകളിലായി 13,000 കത്തോലിക്കരാണ് ഈ രൂപതയിലുള്ളത്.

ലിറ്റര്‍ജിക്ക് ലഭിച്ച അനുമതി ഒരു നാഴികക്കല്ല് ആണെന്ന് ബ്രൂം രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മൈക്കിള്‍ മോറിസേ പറഞ്ഞു. ഒന്നിലേറെ പ്രാദേശിക ആദിവാസി ഭാഷകള്‍ ഉപയോഗിക്കുന്ന ഈ കുര്‍ബാന ക്രമം 1973-ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നത്. ലാറ്റിന്‍ കുര്‍ബാനയെ ആദിവാസി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും തദ്ദേശീയ സാംസ്‌കാരിക സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കുകയുമാണ് ചെയ്തിട്ടുള്ളത്.

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?