International

അര്‍മീനിയന്‍ വംശഹത്യ: ബില്‍ ഇസ്രായേല്‍ അംഗീകരിച്ചില്ല

Sathyadeepam

അര്‍മീനിയയില്‍ ക്രൈസ്തവരെ തുര്‍ക്കി അധിനവേശകര്‍ കൂട്ടക്കൊല ചെയ്തതു വംശഹത്യയായി അംഗീകരിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന ഒരു ബില്‍ ഇസ്രായേല്‍ പാര്‍ലിമെന്‍റ് പാസ്സാക്കിയില്ല. ഈ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സങ്കീര്‍ണതയും നയതന്ത്രപ്രശ്നങ്ങളുമാണ് ബില്‍ അംഗീകരിക്കാതിരിക്കാന്‍ കാരണമെന്നു ഇസ്രായേല്‍ ഉപ വിദേശകാര്യമന്ത്രി അറിയിച്ചു. പതിനഞ്ചു ലക്ഷത്തോളം ക്രൈസ്തവരാണ് അര്‍മീനിയായില്‍ 100 വര്‍ഷം മുമ്പു കൂട്ടക്കൊലയ്ക്കു വിധേയരായത്. ക്രൈസ്തവരാണു പ്രധാനമായും മരിച്ചത് എന്നതിനാല്‍ ഇതു ക്രൈസ്തവരെ ഉന്മൂലനം ചെയ്യുന്നതിനു നടത്തിയ ആസൂത്രിതമായ വംശഹത്യയാണെന്ന നിലപാടാണ് ക്രൈസ്തവസഭകള്‍ സ്വീകരിച്ചിരിക്കുന്നത്.

വംശഹത്യയെന്ന പദപ്രയോഗം തുര്‍ക്കിയുടെ പ്രതിഷേധം വിളിച്ചുവരുത്തുമെന്നതിനാലാണ് ലോകരാജ്യങ്ങള്‍ അര്‍മീനിയയില്‍ നടന്നത് വംശഹത്യയാണെന്ന് ഔദ്യോഗികമായി അംഗീകരിക്കാത്തത്.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]