International

ലിയോ മാര്‍പാപ്പ അപ്പസ്‌തോലിക കൊട്ടാരത്തിലേക്കു താമസം മാറ്റി

Sathyadeepam

മാര്‍പാപ്പമാര്‍ പരമ്പരാഗതമായി താമസിച്ചു വന്നിരുന്ന അപ്പസ്‌തോലിക് പാലസിലേക്കു ലിയോ പതിനാലാമന്‍ മാര്‍പാപ്പ താമസം മാറ്റി. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ പത്തു മാസമായി പാപ്പയുടെ ഓഫീസുമായി ബന്ധപ്പെട്ട അപാര്‍ട്‌മെന്റിലായിരുന്നു താമസം. .

2013-ല്‍, ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അപ്പസ്‌തോലിക് പാലസിലെ താമസമെന്ന പാരമ്പര്യത്തില്‍ നിന്നു മാറിയത്. അദ്ദേഹം, താന്‍ അതുവരെ താമസിച്ചു വന്നിരുന്ന കാസാ സാന്താ മാര്‍ത്തായില്‍ തന്നെ തുടര്‍ന്നും താമസിക്കുകയായിരുന്നു. വേനലവധിക്കാലത്ത് ഗണ്ടോള്‍ഫോ കൊട്ടാര ത്തില്‍ പോയി താമസിക്കുകയെന്ന ശൈലിയും അദ്ദേഹം പാലിച്ചില്ല.

ലിയോ മാര്‍പാപ്പ കഴിഞ്ഞ വേനല്‍ക്കാലത്ത്, മാര്‍പാപ്പമാരുടെ പരമ്പരാഗത വേനല്‍ക്കാല വസതിയായ ഗണ്ടോള്‍ഫോ കൊട്ടാരത്തില്‍ ചെന്നു താമസിച്ചിരുന്നു. പിന്നീട്, എതാണ്ട് എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ അദ്ദേഹം ഈ വസതിയില്‍ താമസിക്കുന്നുണ്ട്.

2013 മുതല്‍ ഉപയോഗിക്കാതെ കിടക്കുന്നതുകൊണ്ട് അപ്പസ്‌തോലിക് പാലസിലെ മുറികള്‍ കാര്യമായ പുനഃരുദ്ധാരണത്തിനു വിധേയമാക്കേണ്ടതുണ്ടായിരുന്നു

ഹേമ കമ്മറ്റി റിപ്പോർട്ട്: സർക്കാർ പൂഴ്ത്തിയ വിവരങ്ങൾ പുറത്തു വിടണം: ആർ ടി ഐ കേരള ഫെഡറേഷൻ

വിശുദ്ധ ആഞ്ചെലോ (1220) : മെയ് 5

ജോ സ്ട്രോങ്ങ്: മാലാഖയായി വന്ന കൂട്ടുകാരൻ!

ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജിൽ ബിരുദദാനച്ചടങ്ങ്

വി. യോഹന്നാൻ - Chap.7 [3of3]