International

ആംഗ്ലിക്കന്‍ മുന്‍ ബിഷപ് ഗാവിന്‍ കത്തോലിക്കാസഭാംഗമായി

Sathyadeepam

ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭയിലെ മുന്‍ ബിഷപ് ഗാവിന്‍ ആഷെന്‍ഡന്‍ കത്തോലിക്കാസഭയില്‍ ചേര്‍ന്നു. ഷ്ര്യൂ ബെറി ബിഷപ് മാര്‍ക് ഡേവീസില്‍നിന്നു രൂപതാ കത്തീഡ്രലില്‍ വച്ച് സ്ഥൈര്യലേപനം സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം കത്തോലിക്കാസഭയിലേയ്ക്കു കടന്നുവന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ രണ്ടു വര്‍ഷം മുമ്പ് കത്തോലിക്കാവിശ്വാസം സ്വീകരിച്ചിരുന്നു. സസക്സ് യൂണിവേഴ്സിറ്റിയില്‍ ദീര്‍ഘകാലം പ്രൊഫസറായിരുന്നു ഗാവിന്‍. ആംഗ്ലിക്കന്‍ സഭയുടെ പൊതുസിനഡില്‍ 20 വര്‍ഷം അംഗമായിരുന്നു. 2008-ല്‍ രാജ്ഞിയുടെ ചാപ്ലിനും 2013-ല്‍ ബിഷപ്പുമായി. 2017-ല്‍ ആംഗ്ലിക്കന്‍ സഭയില്‍ നിന്നു പുറത്തു വന്നു. ജപമാലയര്‍പ്പണവും ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളുമാണ് തന്നെ കത്തോലിക്കാ വിശ്വാസത്തിലേയ്ക്കു നയിച്ചതെന്നു അദ്ദേഹം പറഞ്ഞു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം