International

ഏഴു നിക്കരാഗ്വന്‍ വൈദികര്‍ വത്തിക്കാനിലെത്തി

Sathyadeepam

ഡാനിയല്‍ ഒര്‍ട്ടേഗായുടേയും ഭാര്യ റോസാരിയോയുടെയും ഏകാധിപത്യ ഭരണം നടക്കുന്ന നിക്കരാഗ്വയില്‍ നിന്ന് 7 വൈദികര്‍ വത്തിക്കാനിലേക്ക് പോയതായി സ്ഥിരീകരിച്ചു.

ഏഴ് വൈദികര്‍ നിക്കരാഗ്വ വിട്ടെന്നും അവര്‍ സുരക്ഷിതമായി എത്തിയെന്നും പരിശുദ്ധ സിംഹാസനം അവരെ സ്വീകരിച്ചു എന്നും നിക്കരാഗ്വ അറിയിച്ചു.

ജൂലൈ 26 നുശേഷം ഒമ്പതോളം വൈദികരെ ഭരണകൂടം തടവിലാക്കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇവരില്‍ ഏഴു പേരാണ് ഇപ്പോള്‍ വത്തിക്കാനിലേക്ക് പോയതായി അറിയിച്ചതെന്ന് കരുതുന്നു.

നിക്കരാഗ്വയില്‍ നിന്ന് വത്തിക്കാനിലേക്ക് അഭയം തേടിയെത്തുന്ന രണ്ടാമത്തെ വൈദിക സംഘമാണിതെന്ന് വത്തിക്കാന്‍ ന്യൂസ് അറിയിച്ചു. 2022 ലും 23 ലുമായി 5 സംഘം വൈദികര്‍ അമേരിക്കയിലേക്ക് പലായനം ചെയ്തിരുന്നു.

നിക്കരാഗ്വ ഭരണകൂടം 26 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു ജയിലില്‍ അടച്ചിരുന്ന ബിഷപ്പ് അല്‍വാരസും കഴിഞ്ഞവര്‍ഷം വത്തിക്കാനില്‍ പ്രവാസ ജീവിതം ആരംഭിച്ചിരുന്നു.

വിദ്വേഷത്തിനും ഭിന്നതകള്‍ക്കുമെതിരെ സംഭാഷണം ശുപാര്‍ശ ചെയ്ത് കത്തോലിക്കാ സഭ

ആഗോള യുവജന സംഗമത്തിന്റെ രണ്ടാം ഒരുക്കസമ്മേളനം ചേര്‍ന്നു

സൊമാലിയക്കായി അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചു പാപ്പ

ദൈവവിളി: സ്വീകരിക്കുന്നവരുടെ എണ്ണമല്ല, വിശ്വസ്തതയാണു പ്രധാനം

വിശുദ്ധ സിയോള്‍ഫ്രിഡ്  (642-716) : സെപ്തംബര്‍ 25