International

കഴിഞ്ഞ വിശുദ്ധവാരത്തില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 170 ക്രൈസ്തവര്‍

Sathyadeepam

നൈജീരിയയില്‍ കഴിഞ്ഞ വിശുദ്ധവാരത്തില്‍ വിവിധയിടങ്ങ ളിലായി 170 ലേറെ ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി സഭാധികാരികള്‍ അറിയിച്ചു. കുപ്രസിദ്ധമായ ഫുലാനി കാലിമേച്ചില്‍ സംഘമാണ് കൂട്ടക്കൊലകള്‍ക്കു പിന്നില്‍.

ആധുനിക യന്ത്രത്തോക്കുകളുമായി കാലികളെ മേയിച്ച് എത്തുന്ന മുസ്ലീങ്ങളായ ഈ സംഘത്തിന് അല്‍ ഖയിദ ഉള്‍പ്പെടെയുള്ള തീവ്ര വാദികളുടെ പിന്തുണയുണ്ടെന്നാ ണ് ആരോപണം. ആയുധങ്ങളുടെ ലഭ്യത ഇതിനു തെളിവായി ചൂണ്ടി ക്കാണിക്കപ്പെടുന്നു.

ക്രൈസ്തവരായ കര്‍ഷകര്‍ അധിവസിക്കുന്ന ഗ്രാമങ്ങളിലേക്ക് അതിക്രമിച്ചു കയറി, കൃഷിയിടങ്ങള്‍ നശിപ്പിച്ചു മുന്നേറുന്ന അക്രമികള്‍ ആളുകളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ഇവര്‍ മതമര്‍ദനം തന്നെയാണു നടത്തുന്നതെന്നും ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വമാണ് ഇവരുടെ അക്രമങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമെന്നും സഭാധികാരികള്‍ പറഞ്ഞു.

പെസഹാ വ്യാഴാഴ്ചയും ദുഃഖ വെള്ളിയിലുമായി നടന്ന ഭീകരാ ക്രമണത്തില്‍ 70 പേരാണ് ഒറ്റയടിക്കു കൊല്ലപ്പെട്ടതെന്നു ഫാ. മോസസ് ഇഗ്ബ പറഞ്ഞു.

വളരെ ആസൂത്രിതമായിരുന്നു ഈ അക്രമം. ക്രിസ്മസ്, ഈസ്റ്റര്‍ എന്നിങ്ങനെ ക്രിസ്ത്യന്‍ ആഘോഷവേളകളിലാണ് ഇവര്‍ ഇത്രയും വ്യാപകമായ അക്രമങ്ങള്‍ നടത്തുക.

ക്രിസ്ത്യാനികളെ ഇല്ലാതാക്കുക, ക്രിസ്ത്യാനികളുടെ ഭൂമിയും സ്വത്തും പിടിച്ചെടുക്കുക, ഇസ്ലാമികവല്‍ക്കരണം നടത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ അക്രമികള്‍ക്കുള്ളതായി ഫാ. മോസസ് വ്യക്തമാക്കി.

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

ചിരിക്കാൻ മറന്നവർ