Letters

ദൈവവിളിയും സന്യാസിനികളും

Sathyadeepam

2026 മാർച്ച് 18-ലെ സത്യദീപത്തിൽ ആർച്ചു ബിഷപ് ജോസഫ് പാംപ്ലാനി എഴുതിയ “ദൈവവിളി വിചാര”ത്തിൽ വനിതാ സന്യസ്തരുടെ പങ്കാളിത്വത്തെ ക്കുറിച്ചുള്ള വീക്ഷണവും ഇക്കാലഘട്ടത്തിലെ സ്ത്രീകൾ സുവിശേഷത്തിനു സാക്ഷ്യം വഹിക്കാനുള്ള പുതിയ സാധ്യതകളെപ്പറ്റിയും എഴുതിയത് വായിച്ചു.

സഭയിൽ എന്നും സന്യാസിനിമാരാണ് സഭയുടെ നന്മയുടെ മുഖമെന്നതിൽ സംശയമില്ല. ആതുരസേവന രംഗത്തും വിദ്യാഭ്യാസരംഗത്തും സുവിശേഷ വൽക്കരണത്തിലും സഭയ്ക്കുണ്ടായിട്ടുള്ള നേട്ടങ്ങളിൽ പ്രഥമ സ്ഥാനം സന്യാസിനിമാർക്കാണെന്ന് പറയാതെ വയ്യ. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ ചേർത്തു പിടിക്കാനും ഉന്നതിയിലേക്കെത്തിക്കാനും ആദ്ധ്യാത്മി കമായി നയിക്കാനും വളർത്താനും സന്യാസിനിമാർക്കു കഴിയും; കഴിഞ്ഞിട്ടുണ്ട്.

ദൈവവിളി കേരളത്തിലെ സ്ത്രീകളിൽ കുറഞ്ഞു വരു ന്നുണ്ടെന്ന കണക്കുകൾ പറയുമ്പോൾ മറ്റു സംസ്ഥാന ങ്ങളിൽ വർധിച്ചുവരുന്നുണ്ടെന്നതിൽ അഭിമാനിക്കാം. സഭയുടെയും സഭാ നേതൃത്വത്തിന്റെയും ശ്രദ്ധ അതി ലേക്കു കൂടി പതിയേണ്ടിയിരിക്കുന്നു. അതിനുള്ള വേദികളും സാഹചര്യങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു.

മനുഷ്യാവകാശങ്ങൾക്കും, സുവിശേഷവൽക്കരണത്തിനും സ്ത്രീശാക്തീകരണത്തിനും തുല്യതയ്ക്കുവേണ്ടിയുള്ള പോരാട്ടത്തോടൊപ്പം ദൈവവിളിയുടെ പങ്കാളിത്തം കൊണ്ട് സഭയും സഭാമക്കളും പുതുതല മുറയിലെ യുവത്വവും വളരട്ടെ.

സംഘട്ടനം

വചനമനസ്‌കാരം: No.214

യേശുവിനൊപ്പം ഒരു കളർഫുൾ അവധിക്കാലം

കുരുന്നു സ്വപ്നങ്ങൾക്ക് കരുതലുമായി സീക് [SEEK]

ലിംഗമാറ്റ ശസ്ത്രക്രിയകളും LGBTQ+ വിഭാഗങ്ങളും