Letters

സത്യദീപത്തിനു നവതിയുടെ മംഗളങ്ങള്‍

Sathyadeepam

ദേവസ്സിക്കുട്ടി മുളവരിക്കല്‍, മറ്റൂര്‍

മാധ്യമവയലില്‍ നൂറു മേനി ഫലം ചൂടി നവതിയുടെ നിറവിലും ജരാനരകള്‍ വീഴാതെ നിത്യകന്യകയായി സുഗന്ധ പരിമളം പരത്തി അനുവാചകരില്‍ ആത്മനിര്‍വൃതിയുടെയും ആസ്വാദനത്തിന്‍റെയും അനുരണനങ്ങള്‍ സൃഷ്ടിക്കുന്ന ഉത്തമ കത്തോലിക്കാ പത്രമായ സത്യദീപത്തിനു നവതിയുടെ എല്ലാ നന്മകളും മംഗളങ്ങളും ഭാവുകങ്ങളും ഏറെ ഹൃദ്യതയോടെ നേരുന്നു.

കളയും വിളയും ഒരുപോലെ തഴച്ചു വളരുന്ന ഇന്നത്തെ മാധ്യമലോകത്ത് കളയെ വേര്‍തിരിച്ചു കാട്ടാന്‍ അസാന്മാര്‍ഗിക വാസനാഭിചാപങ്ങളെ ഇല്ലായ്മ ചെയ്യാന്‍, സമാധാന-സൗഹാര്‍ദ്ദ-സൗഭാഗ്യാന്തരീക്ഷം നിലനിര്‍ത്താന്‍, ഇരുളില്‍ പ്രകാശം പരത്താന്‍ സത്യദീപത്തിനു കഴിയട്ടെയെന്ന് ആശംസിക്കുന്നു. പ്രോത്സാഹനദാരിദ്ര്യം അനുഭവിക്കുമ്പോഴും ഭേദചിന്തകളില്ലാതെ ആബാലവൃദ്ധം ജനങ്ങളുടെയും വിഭിന്നാഭിരുചികള്‍ക്കു യഥാവിധി സംതൃപ്തിയേകുന്ന വിഷയവൈവിദ്ധ്യം, വിഷയബാഹുല്യം, പ്രൗഢഗംഭീരവും ആശയസമ്പുഷ്ടവുമായ എഡിറ്റോറിയലുകള്‍, ഉത്കൃഷ്ടമായ ഭാഷ, സമര്‍ത്ഥമായ പ്രതിപാദനം, പ്രതിഫലേച്ഛയില്ലാത്ത കര്‍മ്മോത്സുകത ഇത്യാദി ഗുണവിശേഷങ്ങളാണു സത്യദീപം സമാര്‍ജ്ജിച്ചിട്ടുള്ള ബഹുജനപ്രീതിക്കും ബൃഹത്തായ പ്രശസ്തിക്കും നിദാനമായി നിലകൊള്ളുന്നത്. സഭാവിരോധികള്‍ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളും പ്രതിസന്ധിയും പരിമിതികളും തരണം ചെയ്തു സഭയുടെ ഭാവി കൂടുതല്‍ ശോഭനമാക്കാന്‍ മതചൈതന്യജന്യമായ ആത്മധൈര്യം മുന്‍ഗാമികള്‍ക്കു ലഭിച്ചതുപോലെ ഇപ്പോഴത്തെ നേതൃത്വത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും സര്‍വേശ്വരനില്‍നിന്നും സമൃദ്ധമായി ലഭിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം