ഈ കുറിപ്പെഴുതാൻ നിമിത്തമായത് ലക്കം 40-ൽ (മെയ് 27) കവർസ്റ്റോറിയായി വന്ന രണ്ടു ലേഖനങ്ങളാണ്. ആദ്യത്തേത് ശ്രീ. എബിൻ പാലാവയലിന്റെ ആഫ്രിക്ക യിലെ അൽമായ മിഷണറിയായുള്ള ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളെ ക്കുറിച്ചുള്ള റിപ്പോർട്ട്. മറ്റൊന്ന് ഫാ. ഡോ. നിബിൻ കുരിശിങ്കൽ എഴുതിയ “ഹൃദയം കൊണ്ടു മാത്രമല്ല തലച്ചോറു കൊണ്ടു കൂടിയുമാണ് കുഞ്ഞുങ്ങൾ ജീവിക്കുന്നത്” എന്ന ശീർഷകത്തിൽ വിശ്വാസപരിശീലനവു മായി ബന്ധപ്പെട്ട അമൂല്യമായ നിർദേശങ്ങൾ.
എബിന്റെ ആഫ്രിക്കൻ അനുഭവങ്ങൾ കേരളത്തിലെ വളർന്നു പന്തലിച്ചു മുരടിച്ചു നിൽക്കുന്ന സഭയുടേതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. അവിടെ ക്രിസ്തീയ സ്നേഹ ത്തിന്റെ തണൽ പറ്റി പരസ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ചിറകുവച്ച് വളർന്നു വരുന്ന സഭയാണ്. അവരുടെ നിഷ്ക്കളങ്ക മായ ഹൃദയങ്ങളിലേക്ക് ക്രിസ്തുവിനെ സന്നി വേശിപ്പിക്കുക എളുപ്പമാണ്. ഇല്ലായ്മയുടെ നോവു പേറുന്ന ഹൃദയങ്ങൾക്കും ക്രിസ്തു എന്നും ആവേശമാണ്.
ഇവിടെ കോവിഡെന്ന മഹാമാരിയുണ്ടാ ക്കിയ ആഘാതം ഭയാനകമാണ്. പതിനായിര ക്കണക്കിന് ജീവൻ അപഹരിച്ച് രണ്ടു വർഷത്തോളം താണ്ഡവമാടി കടന്നുപോയി. അടഞ്ഞുകിടന്ന സ്കൂളുകളിൽ പോകാതെ നമ്മുടെ കുട്ടികൾ വീട്ടിലിരുന്നപ്പോൾ കുഞ്ഞു ങ്ങളുടെ അധ്യയനം മുടങ്ങാതിരിക്കാൻ, കേരളത്തെ “നമ്പർ വൺ” ആക്കാൻ കേരളത്തിന്റെ ഭരണാധികാരികൾ “ഓൺലൈൻ ക്ലാസ്” പ്രഖ്യാപിച്ചു. അങ്ങനെ നിഷ്ക്കളങ്കരായ കുട്ടികളുടെ കൈകളിലേക്ക് സ്മാർട്ട് ഫോണുകൾ എത്തി. വിവേകമതികൾ അന്ന് ഒരു വർഷം “സീറോ ഇയർ” ആക്കാൻ പറഞ്ഞത് പാഴ്.വാക്കായി. “കുരങ്ങന്റെ കയ്യിൽ പൂമാല”യെന്നപോലെ കുഞ്ഞുങ്ങ ളുടെ കൈകളിൽ കാണാക്കാഴ്ചകളുടെയും ചതിക്കുഴികളുടെയും സ്രോതസ്സായി ഫോണു കൾ മാറി. എത്രയോ കുഞ്ഞുങ്ങളാണ് പഠന ത്തിൽ താത്പര്യമില്ലാതെ ഫോണിലേക്ക് ഉഴറി വീണുപോയത്! നിസ്സഹായരായ മാതാപിതാക്കൾ നിർബന്ധപൂർവം ഫോൺ മാറ്റി വച്ചപ്പോൾ ആത്മഹത്യകൾ വരെ ഈ നാട്ടിൽ നടന്നു.
ബഹു. നിബിൻ അച്ചന്റെ വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട നിരീക്ഷണ ങ്ങളോടും നിർദേശങ്ങളോടും നൂറു ശതമാനവും യോജിക്കുന്നു. എന്നാൽ പ്രായോഗികതലത്തിൽ ഇവിടെ സംഭവിക്കു ന്നത് മറ്റൊന്നാണ്. ചെറുപ്പക്കാർ പള്ളിയിൽ നിന്ന് അകന്നുപോകുന്നു എന്ന് പലരും വിലപിക്കാറുണ്ട്. അങ്ങനെ സംഭവിക്കു ന്നെങ്കിൽ അതിനു കാരണമുണ്ട്. 16 വർഷം മതബോധനരംഗത്ത് പ്രവർത്തിച്ച ഒരു വ്യക്തിയെന്ന നിലയിൽ എന്റെ അനുഭവ ത്തിൽ ബോധ്യപ്പെട്ട ചില നിരീക്ഷണങ്ങൾ പറയാം. അതിൽ മുഖ്യമായത്, യോഗ്യത യുള്ളവരല്ല ഈ രംഗത്തേക്കു വരുന്നവരിൽ സിംഹഭാഗവും. എന്താണ് യോഗ്യത? ടീച്ചിംഗ് എക്സ്പീരിയൻസും മുന്തിയ ഡിഗ്രിയും ഒക്കെ യുണ്ടെങ്കിലും ക്രിസ്തു അവരിൽ ഇല്ലെങ്കിൽ ക്രിസ്തുവിനെ പകർന്നു കൊടുക്കുക സാധ്യമല്ല! ക്രിസ്തുവിശ്വാസം ജീവിക്കുന്നവരെ ങ്കിൽ അവർ പരസ്പരം സ്നേഹിക്കുന്നവരും കരുണയുള്ളവരും സർവോപരി ലളിതജീവിതം നയിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവർ തങ്ങളുടെ ജീവിതത്തെ ക്രിസ്തുവിന് സാക്ഷ്യമായി സമർപ്പിക്കുന്നു. തെല്ലു വ്യസനത്തോടെ പറയട്ടെ, അത്തരം ആൾക്കാരെ കിട്ടുക വളരെ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. അപ്പോൾ എന്താണ് സംഭവിക്കുക?
ചെറുപ്പക്കാർക്ക് മാതൃകയാകേണ്ട മുതിർന്ന തലമുറ നല്കുന്നത് ഭയാനകമായ എതിർസാക്ഷ്യമാണ്. അത് വിശ്വാസരാഹിത്യ മാണെന്ന് പറയാൻ ഞാൻ ആളല്ല. നിർഭാഗ്യമെന്നു പറയട്ടെ, അവർ പള്ളിയിലും തീർഥാടനകേന്ദ്രങ്ങളിലും എന്തിനേറെ, ധ്യാനകേന്ദ്രങ്ങളിലും പോകുന്നവരാണ്. പിന്നെ എന്താണു കുഴപ്പം? ജീവിതാസക്തി കളുടെ നീരാളിപ്പിടുത്തത്തിൽ ക്രിസ്തുവിനെ മനസ്സിലാക്കുന്നതിൽ അവർ അമ്പേ പരാജയ പ്പെട്ടിരിക്കുന്നു!
കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെ ബ്രിട്ടീഷുകാരെയും ഐറീഷ് ജനതയേയും ഏറെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പി ക്കുകയും ചെയ്ത ബഹുമുഖ പ്രതിഭയായിരുന്ന ജോർജ് ബർണ്ണാർഡ്ഷായുടെ ഒരു പ്രസ്താവം ഇവിടെ പ്രസക്തമായി തോന്നുന്നു: “മുപ്പതു വയസ്സിനു മുമ്പ് വിശ്വസിക്കുന്നെന്നു പറയു ന്നിടത്തും 30 വയസ്സു കഴിഞ്ഞ് വിശ്വസിക്കാ തിരിക്കുകയും ചെയ്യുന്നിടത്ത് എന്തോ പ്രശ്നമുണ്ട്.”