സത്യദീപം 40-ാം ലക്കത്തിലെ സിയ ജോസ് കാനാട്ടിന്റെ 'പുനര്‍ജനിയിലേയ്ക്ക്' എന്ന ലേഖനം ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്നതായി. കോവിഡ് എന്ന മഹാമാരി മൂലം രണ്ടു വര്‍ഷത്തിനുള്ളില്‍ എത്ര പ്രിയപ്പെട്ടവരെയാണ് ഓരോരുത്തര്‍ക്കും നഷ്ടമായത്. മരണത്തിന് മറ്റൊരു ദാര്‍ശനിക മാനവും, വിശ്വാസികള്‍ക്ക് അതു നല്കുന്ന പ്രത്യാശയും ഇതില്‍ വിവരിക്കുന്നുണ്ടെങ്കിലും, ഓരോ മരണവും സൃഷ്ടിക്കുന്ന വിടവ് നികത്താനാവാത്തതാണെന്നുള്ള ലേഖികയുടെ നിരീക്ഷണവും സാധാരണ മനുഷ്യരുടെ ചിന്തയ്‌ക്കൊപ്പം നില്‍ക്കുന്നു. 'ഇന്നു ഞാന്‍, നാളെ നീ' എന്ന മരണത്തിന്റെ മുദ്രാവാക്യം ഏറ്റവും യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന ഇന്ന് ഇത്തരം ലേഖനങ്ങള്‍ മനുഷ്യന്റെ ആകുലതകളേയും വ്യാകുലതകളേയും പ്രതിബിംബിക്കുന്ന സമസ്യയ്ക്കു ഒരളവുവരെ ആശ്വാസമാകുമെങ്കില്‍ അതു ചെറിയ കാര്യമല്ല. ലേഖികയുടെ സമര്‍പ്പണവും ഉചിതമായി. അഭിനന്ദനങ്ങള്‍!
പി.ഒ. ലോനന്‍, കോന്തുരുത്തി