Letters

മലയാളി മെത്രാൻ

ഫാ. ലൂക്ക് പൂത്തൃക്കയില്‍

ജര്‍മ്മന്‍ സഭയിലെ മലയാളി മെത്രാനെ വായിച്ചു. അഭിന്ദനവും ഒപ്പം സഭയുടെ സാര്‍വത്രിക സ്വാഭാവവും മനസ്സിലായി. സഭയില്‍ ഭാഷയും ദേശീയതയും ജാതിയും ഒന്നുമില്ല. സഭ കടലില്‍ എറിയപ്പെട്ട വലയ്ക്കു സദൃശമാണ്. കേരള സഭ ജര്‍മ്മന്‍ സഭയോടു ഒത്തിരി കടപ്പെട്ടിട്ടുണ്ട്. മിഷണറിമാരെ അയച്ചും സമ്പത്തു നല്കിയും കേരള സഭയെ വളര്‍ത്തിയിട്ടുണ്ട്. ഇപ്പോഴും എത്രയോ വൈദികരെ ജര്‍മ്മന്‍ സഭ ഉള്‍ക്കൊള്ളുന്നു.

ഇപ്പോഴിതാ ഒരു മെത്രാന്‍ സ്ഥാനവും നല്കിയിരിക്കുന്നു. പുതിയ മെത്രാന്‍ സിനഡാലിറ്റിയെപ്പറ്റിയും അല്‍മായ പങ്കാളിത്തത്തെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. പലപ്പോഴും വര്‍ത്തമാനത്തില്‍ മാത്രമേ ഇത് ഒതുങ്ങുന്നുള്ളൂ, പ്രത്യേകിച്ചു കേരളസഭയില്‍ റീത്തിന്റെ പേരിലുള്ള ശീതസമരവും വിഭാഗീയതയും സ്വന്തമായ 'ദൈവശാസ്ത്രവും' വളര്‍ത്തിക്കൊണ്ടിരിക്കുന്നു.

മെത്രാനും വൈദികരും ഒക്കെ ശുശ്രൂഷകരാണെന്ന് നാഴികയ്ക്കു നാല്‍പതുവട്ടം പറയാറുണ്ടെങ്കിലും ധാര്‍ഷ്ട്യത്തിനും മുഷ്‌കിനും അത്ര കുറവൊന്നുമില്ല. ജര്‍മ്മന്‍ സഭയും, മൈന്‍സ് രൂപതയ്ക്കു പ്രത്യേകിച്ചും ഒരു മലയാളി ടച്ചുള്ള മെത്രാനെ ലഭിച്ചതില്‍ നമുക്കു അഭിമാനിക്കാം.

ജര്‍മ്മന്‍ സഭയില്‍ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളും തീവ്രവാദ ശക്തികളില്‍ നിന്നു സഭയെ പ്രതിരോധിച്ചു നിര്‍ത്താനും, ആത്മീയമേഖലയിലും പ്രേഷിതമേഖലയിലും ഉണര്‍വും വളര്‍ച്ചയും ഉണ്ടാക്കുവാനും പുതിയ മെത്രാനു സാധിക്കട്ടെ. എന്നെ ഞാനാക്കിയതില്‍ ഒരു പങ്കുവഹിച്ച ജര്‍മ്മനിയും ജര്‍മ്മന്‍ സഭയും വളരട്ടെ എന്നാശംസിക്കുന്നു.

വിശുദ്ധ മേരി ഡോമിനിക്ക മസ്സറെല്ലോ (1837-1881) : മെയ് 13

മാതൃദിനാചരണം സംഘടിപ്പിച്ചു

മാതൃദിനാഘോഷം

കെ സി ബി സി മീഡിയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ചവിട്ടു നാടക ഫെസ്റ്റ്

വിശുദ്ധ നെരേവൂസ്, വിശുദ്ധ അച്ചില്ലെസ് & വിശുദ്ധ ഡൊമിറ്റില്ല – മെയ് 12