Letters

'ഷെല്‍ട്ടറില്‍' അടയ്ക്കൂ...

Sathyadeepam
  • ബേബിച്ചന്‍ കുന്തറ, ചേര്‍ത്തല

തെരുവുനായ്ക്കളെ ഭയന്ന്, പാവപ്പെട്ട കാല്‍നടയാത്ര ക്കാരും ഇരുചക്രവാഹനയാത്രക്കാരും ഇന്നു പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയാണ്. മൂന്നു ലക്ഷത്തി ലധികം പേരാണ് ഓരോ വര്‍ഷവും തെരുവുനായ്ക്കളുടെ ആക്രണത്തിനിരയാവുന്നത്. 'വാക്‌സിന്‍' എടുത്തവര്‍ 'പേ' ഇളകി മരിക്കുന്ന ദാരുണമായ വാര്‍ത്തകള്‍ ഇത്തരം ഭീതികള്‍ ശതഗുണീഭവിപ്പിക്കുന്നു.

ജനങ്ങളുടെ പ്രശ്‌ന ങ്ങള്‍ പരിഹരിക്കാനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇത്തരം വാര്‍ത്തകള്‍ കണ്ടില്ലെന്നു നടിക്കുന്നു. കാരണം, അവരോ, അവരുടെ കുടുംബാംഗങ്ങളോ തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയാകേണ്ടി വരാത്തവിധം സുരക്ഷിതരാണ്.

ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി വിധി കോടിക്കണക്കിന് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസ മാകുന്നത്. ജനപക്ഷത്തുനിന്നുള്ള ഇത്തരം വിധികളി ലൂടെയാണ് കോടതികള്‍ ആദരിക്കപ്പെടുന്നത്.

എന്നാല്‍ ഇത്തരം വിധികളെ സഹര്‍ഷം സ്വാഗതം ചെയ്യേണ്ട നമ്മുടെ നേതാക്കള്‍ യാതൊരു ലജ്ജയു മില്ലാതെ 'പട്ടികള്‍ക്കുവേണ്ടി' രംഗത്തു വന്നിരിക്കുന്നു എന്നത് അത്യന്തം അപലപനീയം തന്നെയാണ്. അവരു ടെയൊക്കെ പ്രതികരണം കാണുമ്പോള്‍ ഇവരെയെല്ലാം തിരഞ്ഞെടുത്തു വിട്ടത് 'നായ്ക്കള്‍' ആണെന്നു തോന്നു ന്നു. നായ്ക്കളെ ഷെല്‍ട്ടറില്‍ അടയ്ക്കാന്‍ കഴിയില്ല എങ്കില്‍ അവയില്‍ നിന്നും രക്ഷനേടാനായി ജനങ്ങളെ ഷെല്‍ട്ടറില്‍ സംരക്ഷിക്കാനെങ്കിലും തയ്യാറാകണം.

കരിന്തോളിലച്ചന്റെ കബറിടം : ആശ്വാസത്തിന്റെ തണല്‍ മരം

പ്രകൃതിയെ ആരാധിക്കുകയല്ല സംരക്ഷിക്കുകയാണു വേണ്ടതെന്നു മാര്‍പാപ്പ

സ്‌നേഹം ഒരു രാഷ്ട്രീയകാര്യം

തിരിച്ചറിയാതെ പോകുന്ന അഡജ്സ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍

സഭയുടെ ദുരന്തങ്ങള്‍, നേതാക്കള്‍ വീണ്ടുവിചാരപ്പെടണം