Letters

ഒന്നിച്ച് പ്രാര്‍ത്ഥന ഒന്നിച്ച് ഭക്ഷണം

Sathyadeepam

ടോം ജോസ് തഴുവംകുന്ന്

വിവാഹം, മാമ്മോദീസ, ആദ്യകുര്‍ബാന, ചരമവാര്‍ഷികങ്ങള്‍, ചരമദിനങ്ങള്‍ തുടങ്ങിയവയെല്ലാം ആഘോഷമായ വിരുന്നുകൊണ്ട് ഇന്നു സമൃദ്ധമാണ്. ഈ വിശേഷാവസരങ്ങളിലെ സാന്നിദ്ധ്യമാകുന്ന വൈദികരെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഹൃദയബന്ധവുംആത്മീയബന്ധവും ഉള്ളവരായിരിക്കുമെന്നതു തീര്‍ച്ച.

വിശേഷാവസരങ്ങളിലെ നിറസാന്നിദ്ധ്യമായി മുന്നില്‍ നില്ക്കുന്ന ബഹുമാനപ്പെട്ട വൈദികര്‍ പക്ഷേ വിരുന്നുശാലയില്‍ സാന്നിദ്ധ്യമാകാറില്ല. ആതിഥേയന്‍ ഏറെ ആദരവോടെ കാണുന്ന ഈ വൈദികര്‍ വിരുന്നുശാലയുടെ വിശിഷ്ടവ്യക്തികളായി കടന്നുവരാത്തത് എന്തുകൊണ്ടാണ്? വിരുന്നുശാലയെ ഏറെ പക്വവും പരിപാവനവുമാക്കി സ്നേഹസമ്പുഷ്ടവും സാഹോദര്യപൂര്‍ണവുമായ അന്തരീക്ഷത്തിലെത്തിക്കാന്‍ വൈദികര്‍ക്കു ശക്തിയുണ്ട്. വിരുന്നിനെത്തിയവരെയും വിരുന്നിലെ വിശിഷ്ടമായ ചടങ്ങിലെ വ്യക്തികളെയും പരിചയപ്പെടുകയും സൗഹൃദാന്തരീക്ഷം ക്രമാനുഗതമായി രൂപപ്പെടുത്തുകയും ചെയ്യാം. ഇടയനും ആടുകളുമായി അകലം കുറയുകയും ഇടയന് ആടുകളുടെ മേല്‍ ഒരു സ്നേഹത്തിന്‍റെ ആജ്ഞാശക്തി രൂപപ്പെടുകയും ചെയ്യും. പ്രാര്‍ത്ഥനയ്ക്കും പ്രസംഗത്തിനും ജീവനുണ്ടാകും.

വൈദികര്‍ക്കു പ്രത്യേക വിരുന്നുശാലയോ മാളികമുറിയോ വേണോ ഭക്ഷണം കഴിക്കാന്‍? വിരുന്നുശാലയിലേക്കെത്തുന്ന വൈദികര്‍ക്കു ജനഹൃദയങ്ങളില്‍ മഹനീയസ്ഥാനം ഉണ്ടാകുമെന്ന് തീര്‍ച്ച! തന്‍റെ ജനത്തോടൊപ്പമിരുന്നു വിരുന്നുശാലകളില്‍ പങ്കുകൊള്ളുന്ന വൈദികര്‍ക്കു സമൂഹത്തിനു മുന്നില്‍ ഏറെ ആദരവും അംഗീകാരവും ഉണ്ടാകും.

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200

കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]

വത്തിക്കാനില്‍ പുല്‍ക്കൂട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു