Letters

പള്ളികളിലെ വിവാഹപരസ്യം

Sathyadeepam

പി.ആര്‍. ജോസ്, ചൊവ്വൂര്‍

മറ്റു കൂദാശകളെപ്പോലെ വിവാഹമെന്ന കൂദാശയും വിലപ്പെട്ടതുതന്നെയാണ്. വിവാഹമെന്ന കൂദാശ വൈദികന്‍ ആശീര്‍വദിക്കുന്നതിനുമുമ്പു മൂന്നു പ്രാവശ്യം ദമ്പതിമാരുടെ ഇടവക പള്ളികളില്‍ പരസ്യം ചെയ്യണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ സീറോ-മലബാര്‍ സഭയിലെ പള്ളികളില്‍ പരസ്യപ്പെടുത്തുവാന്‍ അധികാരപ്പെടുത്തിയിരിക്കുന്നതു ദേവാലയശുശ്രൂഷി (കപ്യാര്‍)യെയാണ്. മറ്റെല്ലാ അറിയിപ്പുകളും ഭക്തസംഘടനാ വാര്‍ത്തകളും വികാരിയച്ചന്‍ തന്നെ നിര്‍വഹിക്കുമ്പോള്‍ വിവാഹപ്പരസ്യം മാത്രം ദേവാലയ ശുശ്രൂഷിയെക്കൊണ്ടു പരസ്യപ്പെടുത്തേണ്ടതുണ്ടോ? വിവാഹപ്പരസ്യം വികാരിയച്ചന്‍തന്നെ നിര്‍വഹിക്കുന്നതല്ലേ അഭികാമ്യം?

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16