Letters

പരിസ്ഥിതി: സഭ മാറണം; മാറ്റണം

Sathyadeepam

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

പരിസ്ഥിതി: സഭ മാറുകയും മാറ്റുകയും വേണമെന്ന ഡോ. ജോഷി വി. ചെറിയാന്‍റെ ലേഖനം വളരെയേറെ ആകര്‍ഷിച്ചു. ശരിയാണു സഭ കാലഘട്ടത്തിനനുസരിച്ചു മാറുകയും ജനങ്ങളെ ലോകത്തിന്‍റെ മാറ്റത്തിനും ആവശ്യങ്ങള്‍ക്കും വിധേയമായി ജീവിതത്തെ മാറ്റാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. എന്നാല്‍ നമ്മുടെ പള്ളിപ്രസംഗങ്ങളും ധ്യാനപ്രസംഗങ്ങളും ജനങ്ങളെ യഥാര്‍ത്ഥത്തില്‍ പഴയ സമ്പ്രദായങ്ങളില്‍ നിന്നും മാറി ചിന്തിപ്പിക്കാന്‍ കഴിയുന്നുണ്ടോ? നാം പലപ്പോഴും പാരമ്പര്യങ്ങളില്‍നിന്നും ലവലേശം വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതെ മുന്നോട്ടുപോകുകയാണോ എന്നു തോന്നാറുണ്ട്.

അഞ്ചാം പ്രമാണം പറയുന്നു, കൊല്ലരുത്. മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നതു മാത്രമല്ല കൊലപാതകം. ദൈവസൃഷ്ടിയായ പ്രകൃതിയെ വ്യഭിചരിച്ചു നശിപ്പിക്കുന്നതും കൊലപാതകംതന്നെയാണ്. അത് ആരും പാപമായി കണക്കാക്കുന്നില്ല. സഭ എന്നും വെല്ലുവിളികളെ ഏറ്റെടുക്കേണ്ടവരാണ്. അതിനാലാണ് ആദ്യകാലങ്ങളില്‍ സൗജന്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗജന്യ ഭക്ഷണ വിതരണവും ആശുപത്രികളും ആതുരാലയങ്ങളും അനാഥ സ്ഥാപനങ്ങളും തുടങ്ങിയത്. അതെല്ലാം ഇന്നു കച്ചവടതാത്പര്യങ്ങളായി മാറിക്കഴിഞ്ഞു. സഭയുടെ സാന്നിദ്ധ്യം ഇന്നത്തെ രീതിയില്‍ അത്തരം സ്ഥലങ്ങളില്‍ ആവശ്യമുണ്ടോ എന്നു ചിന്തിക്കാന്‍ സമയമായി എന്ന് തോന്നുന്നു. കാരണം അവിടെയൊന്നും നാം ക്രൈസ്തവ ആദര്‍ശങ്ങളല്ല പ്രതിഫലിപ്പിക്കുന്നത്. ഇന്ന് ആധുനിക മനുഷ്യസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാലിന്യസംസ്കരണം തന്നെയാണ്. എന്നാല്‍ അതു മനുഷ്യന് അപ്രാപ്യമൊന്നുമല്ല. പക്ഷേ, മനസ്സ് വേണം. ഇന്നു നമ്മുടെ പള്ളികളോടും സ്ഥാപനങ്ങളോടും ബന്ധപ്പെട്ടുണ്ടാകുന്ന മാലിന്യങ്ങള്‍ പോലും നമുക്കു സംസ്കരിക്കാന്‍ കഴിയുന്നില്ല. അവിടെയാണു സഭയുടെ പ്രസക്തി. സഭ ചിന്തിച്ചുതുടങ്ങിയാല്‍ പിന്നെ ഭരണാധികാരികള്‍ക്കു പിന്തുടരാന്‍ മാത്രമേ കഴിയൂ.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം