Letters

മാധ്യമവിചാരണയ്ക്ക് വിധേയമാകുന്ന സഭ

Sathyadeepam

ബോബി പാണാട്ട്, ചേര്‍ത്തല

സഭ, മാധ്യമ വിചാരണയ്ക്ക് വിധേയമാകുന്ന ഈ കാലയളവില്‍, സഭയെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ പ്രത്യക്ഷരാകുന്ന സഭാവക്താക്കള്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന അല്മായര്‍ അവരുടെ പ്രതിരോധ വാദങ്ങളില്‍ പലപ്പോഴും ക്രിസ്തീയ നാമധാരികളും നിരീശ്വരവാദികളും ഇതരമതസ്ഥരും സഭാവിരോധികളുമായ വ്യക്തികളുടെ നിരീക്ഷണങ്ങള്‍ക്കു മുമ്പില്‍ പരാജയപ്പെട്ടു പോവുകയും, സഭാവീക്ഷണങ്ങളെ വക്രീകരിച്ചു കാണിക്കുന്നതില്‍ മുന്നില്‍ നില്ക്കുകയും ചെയ്യുന്നു.

ആരാണ് ഈ അല്മായ വക്താക്കളെ നിയമിച്ചിരിക്കുന്നത് എന്ന് മേലധികാരികള്‍ സഭാ തലത്തില്‍ വ്യക്തമാക്കിയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു.

സഭാ കാര്യങ്ങളില്‍ അറിവും, പാണ്ഡിത്യവും വ്യക്തമായ നിലപാടുമുള്ള ഉരുളയ്ക്കുപ്പേരി എന്ന രീതിയില്‍ മറുപടി പറയാനും സഭാ നിലപാടുകളെ മാന്യമായി അവതരിപ്പിക്കാന്‍ കഴിവുമുള്ള നല്ല വക്താക്കളെ അധികാരികള്‍ ഔദ്യോഗികമായി നിയമിക്കേണ്ടതാണ്.

സഭാ നിയമങ്ങളും കൂദാശകളും സ്വീകരിക്കാതെയും നാമമാത്ര വിശ്വാസിയായി സഭയെ വിമര്‍ശിച്ചു മാത്രം ജീവിക്കുന്നവര്‍ക്ക് വിവാഹം, മൃതസംസ്കാരം തുടങ്ങിയവ മാത്രം നടത്താന്‍ സഭ ബാധ്യസ്ഥരല്ല എന്ന് പറയാനുള്ള ആര്‍ജ്ജവം പോലും ഈ വക്താക്കള്‍ക്കില്ല. ഇവര്‍ ചോദ്യകര്‍ത്താക്കളെ ഭയപ്പെടുന്നതുപോലെ തോന്നുന്നു.

സഭ കടന്നാക്രമിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാനും എതിര്‍വാദങ്ങള്‍ തകര്‍ക്കാനും പ്രാപ്തരായ വ്യക്തികളെ അല്മായരില്‍നിന്നും കണ്ടെത്തി നിയമിക്കേണ്ടത് സഭയുടെ വിശ്വാസികളോടുള്ള ഉത്തരവാദിത്വമാണ്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം