Letters

അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ വടക്കും തെക്കും ജാഥ നടത്തുന്നു

അഗസ്റ്റിന്‍ ചെങ്ങമനാട്

Sathyadeepam

ശക്തവും ചിന്തോദ്ദീപകമായ എഡിറ്റോറിയലിലൂടെ വിശ്വാസികളെയും പൊതുസമൂഹത്തെയും ഉണര്‍ത്തി. മൂന്നു സംസ്ഥാനങ്ങ ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുക്കിലും മൂലയിലും പോയി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രചാരണം നടത്തിയെങ്കിലും അവരുടെ വാക്കുകള്‍ വിശ്വസിക്കാതെ തള്ളിക്കളഞ്ഞു. ക്രിസ്ത്യാനികളുടെ പള്ളികള്‍ തകര്‍ക്കുന്നു. കൂടാതെ ഹിന്ദുത്വം അടിച്ചേല്പിക്കാന്‍ ശ്രമിച്ചു. ഒത്തിരി പള്ളികള്‍ തകര്‍ത്ത് തങ്ങളുടെ അധീശ്വത്വം സ്ഥാപിക്കാന്‍ ശ്രമിച്ചതു വോട്ടായി മാറിയില്ല. മേഘാലയത്തിലെ ക്രിസ്ത്യാനികള്‍ അതു വ്യക്തമാക്കിക്കൊടുത്തു.

വടക്കും കിഴക്കും ഹിന്ദുത്വം ഏല്ക്കാതെ വന്നപ്പോള്‍ തെക്കോട്ടു തിരിഞ്ഞു ന്യൂനപക്ഷ ത്തെ കയ്യിലെടുത്താല്‍ രക്ഷപ്പെടാം എന്ന ചി ന്തയില്‍ ഊന്നി അവരുടെ വിശ്വാസം ഏറ്റെടുത്തു പ്രവര്‍ത്തിച്ചാല്‍ ഒരാളെയെങ്കിലും ജ യിപ്പിച്ചെടുക്കാം പിടിച്ചു നില്‍ക്കാം എന്ന ചി ന്തയില്‍ എത്തിനില്‍ക്കുന്നു.

രണ്ടാമതു ഭരണം കിട്ടിയ ഇടതുപക്ഷം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്നു. കിറ്റും ക്ഷേമപെന്‍ഷന്‍ കൂട്ടിയും ഇനിയും ഒരു ഭരണം വിഭാവനം ചെയ്യുവാന്‍ അവര്‍ വടക്കും തെക്കും ജാഥ നടത്തുന്നു.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു