Letters

ലൈബ്രറികളെ മറക്കുന്നു

Sathyadeepam
  • പ്രൊഫ. ഡോ. എ. ഇ. ഫാൻസിസ്

മനുഷ്യരെല്ലാം മരണംവരെ പിന്തുടേരണ്ട വലിയൊരു ശീലമാണ് ആജീവനാന്ത പഠനം. സാധാരണഗതിയിൽ മിക്കവരും 25-30 വയസ്സോടെ ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കി സ്കൂൾ, കാേളേജ്, സർവകലാശാലകൾ എന്നിവയിൽ നിന്നും പടിയിറങ്ങുന്നു. ഇവരുടെ ആജീവനാന്ത പഠനാവശ്യങ്ങൾ നിറവേറ്റാനാണ് പബ്ലിക് ലൈബ്രറി കൾ. അതുകൊണ്ടാണ് പബ്ലിക് ലൈബ്രറികളെ ജനങ്ങളുടെ യൂണിവേഴ്സിറ്റികൾ (People’s Universities) എന്നു വിളിക്കുന്നത്.

ഈ ദൗത്യം സാക്ഷാൽക്കരിക്കാൻ വേണ്ടിയാണ് നിയമത്തിലൂടെ എല്ലാ നിവാസികളിൽ നിന്നും നിർബന്ധമായും ലൈബ്രറി നികുതി പിരിക്കുന്നത്. സ്വത്തു നികുതിക്കു ആനുപാതികമായാണ് മിക്കയിടത്തും ഈ നികുതി ഈടാക്കുന്നത്. എന്നാൽ, ലൈബ്രറിയിൽ നിന്നും ലഭിക്കുന്ന, അല്ലെങ്കിൽ ലഭിക്കേണ്ട സേവനം എല്ലാവർക്കും തുല്യവും സൗജന്യവും ആയതി നാൽ ഇതൊരു മഹാ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് സംവിധാനമായി അറിയപ്പെടുന്നു. ലൈബ്രറി കേന്ദ്രീകൃത വയോജന സംരക്ഷണം 1989 മുതൽ കേരളത്തിലെ എല്ലാ നിവാസികളിൽ നിന്നും നിർബന്ധമായും ലൈബ്രറി നികുതി പിരിച്ചിട്ടും സേവനമൊന്നും നൽകുന്നില്ല എന്നതാണ് സത്യം. ഇത് നാട്ടുകാേരാട് ചെയ്യുന്ന വലിയ അനീതിയാണ്.

മറ്റൊന്ന് ലൈബ്രേറിയന്മാരുടെ കാര്യമാണ്. ഭാരതത്തിലെ മിക്ക അഫിലിയേറ്റഡ് സർവകലാ ശാലകളിൽ നിന്നും കോളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് ലൈബ്രറി സയൻസ് ബിരുദ - ബിരുദാനന്തര ഗവേഷണ വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകൾ കൂടിയാണ് സ്കൂളുകളിൽ ലൈബ്രറിയും ലൈബ്രേറിയൻ തസ്തികയും അനുവദിക്കുന്നതിലെ കാലതാമസം മൂലം പൊലിയുന്നത്. 1986 മുതൽ ഇന്ത്യ മുഴുവൻ നടപ്പിലാക്കിയ യു.ജി.സി. പദ്ധതി കേരളത്തിൽ ശരിയായി നടപ്പിലാക്കാത്തതിനാൽ യു.ജി.സി. ലൈബ്രേറിയന്മാരുടെ നേരിട്ടുള്ള നിയമനം നമ്മുടെ സർക്കാർ കാേളേജുകളിലും സർവകലാശാലകളിലും ഇതുവരെ ആരംഭിച്ചിട്ടില്ല. അതിനാൽ, ഇവിടുത്തെ അധ്യാപനത്തിലും ഗവേഷണത്തിലും പ്രസിദ്ധീകരണത്തിലും സജീവ പങ്കാളികളാകാൻ ഇവർക്കു സാധിക്കുന്നില്ല. അധികാരികൾ ശ്രദ്ധിക്കണം.

നിലാവിന്റെ വീട് - 13

സ്നേഹവിളി

എതിർപ്പ് വൈവിധ്യത്തോടല്ല, അനൈക്യത്തോട്

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി വരാപ്പുഴ സെൻട്രൽ കൗൺസിൽ 72-ാം വാർഷിക സംഗമം

യുവജനങ്ങൾ അഞ്ചാമത്തെ സുവിശേഷമാകണം : കെ.സി.ബി.സി പ്രസിഡന്റ്‌ റവ. ഡോ. വർഗീസ് ചക്കാലക്കൽ