Letters

കുടുംബ ജീവിതത്തിനു ഇങ്ങനെ വിലയിടാമോ..?

Sathyadeepam
  • അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

വാഹനാപകടത്തിൽ വീട്ടമ്മയുടെ സേവനങ്ങൾക്ക് പ്രതിമാസം 30,000 രൂപ കണക്കാക്കി ഭർത്താവിന് നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. (മനോരമ 13.06.2026)

മനുഷ്യരുടെ കുടുംബജീവിതമെന്ന ത്യാഗത്തിന് വിലയിടനാകുമോ! സ്ത്രീയുടെ ഗർഭച്ചുമടിനും പ്രസവത്തിനും മൂല്യം നിർണ്ണയിക്കാനാവുമോ? അമ്മ ഊട്ടുന്ന ഹൃദയരക്തത്തിന് ആരു വിലയിടും! ധനപരമായി വിലയിടാവുന്നവ അല്ല ഇതൊന്നും.

There are more things on Heaven and Earth, Horatio, than are dreamt in your philosophy! (W. Shakespeare - Hamlet).

ഇതാണ് പരമ സത്യം. ഇതൊക്കെ ലോകജീവിതത്തിലെ പച്ചയായ യഥാർത്ഥ്യങ്ങളാണ്. ഇതിലൊക്കെ “അന്യജീവനുതകി ധന്യമാക്കുന്ന ത്യാഗമൂല്യം ദർശിക്കുന്ന ഔന്നിത്യത്തിലേക്കുയരാൻ - മനുഷ്യർ വളരണം.

കുടുംബ ജീവിത മൂല്യം ഭൗതിക ലോകപരമല്ല, അതു ദൈവികമാണ്. അതുകൊണ്ടാണ് യഥാർത്ഥ അച്ഛനും അമ്മയും ദൈവ തുല്യരാകുന്നത്.

വിശുദ്ധ ജോണ്‍ വിയാനി (1786-1859) : ആഗസ്റ്റ് 4

കുടുംബ മൂല്യങ്ങളുടെ മഹത്വവും കൂടിച്ചേരലുകളുടെ സൗന്ദര്യവും ഊട്ടി ഉറപ്പിക്കുന്നത് വയോജനങ്ങള്‍ - മന്ത്രി അഡ്വ. മോന്‍സ് ജോസഫ്

സാനു മാഷ് ഒരു പ്രഭാഷകൻ എന്ന നിലയിലാണ് ഏറ്റവുമധികം എന്നെ ആകർഷിച്ചിരിക്കുന്നത് :  മുഖ്യമന്ത്രി വി ഡി സതീശൻ

പുതിയ മദ്യനയം പൊതുജനാഭിപ്രായം രൂപീകരിക്കണം: കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി

കത്തോലിക്ക കോൺഗ്രസ് ദേശീയ സമ്മേളനം സമാപിച്ചു