Letters

മുന്‍കൈ എടുക്കാന്‍ ആളുണ്ടാകണം

Sathyadeepam

ജോര്‍ജ് ഫ്രാന്‍സിസ്, പൂവേലി, പാലാ

രണ്ടു പതിറ്റാണ്ടുകള്‍ മുമ്പ് 35000 രൂപയ്ക്ക് ഒരു ചെറിയ വീടു നിര്‍മിക്കാം. മൈത്രി ഭവനപദ്ധതിയില്‍ 12500 രൂപ അടച്ചാല്‍ ബാക്കി തുക സബ്സിഡിയായി സര്‍ക്കാര്‍ തരും. പള്ളിയോഗത്തില്‍ ഈ വിഷയം അവതരിപ്പിച്ചു. പണം എങ്ങനെ സ്വരൂപിക്കും? ഗുരുവിന്‍റെ മുമ്പിലെത്തിയ അഞ്ചപ്പവും രണ്ടു മീനുംപോലെ പരിഹാരവും കണ്ടെത്തി. പാരീഷ് ഹാള്‍ വാടകയില്‍ 500 രൂപ ലെവികൂടെ ചുമത്തുക. മൂന്നു വര്‍ഷത്തിനുള്ളില്‍ എന്‍റെ വാര്‍ഡില്‍ത്തന്നെ പണി തീര്‍ത്തത് 30 വീടുകള്‍! മതവും ജാതിയും റീത്തും പരിഗണിച്ചേയില്ല. ആ പട്ടിണിപ്പാവങ്ങള്‍ വീട് എന്ന തങ്ങളുടെ വിദൂരസ്വപ്നം സഫലമാക്കിയ പള്ളിയുടെ കാരുണ്യത്തെയോര്‍ത്ത് ഇന്നും സന്തോഷാശ്രുക്കള്‍ പൊഴിക്കുന്നു.

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമല്ലോ. നമ്മുടെ വികാരിയച്ചന്മാരും പള്ളിക്കമ്മിറ്റിക്കാരും കൂട്ടായി ശ്രമിച്ചാല്‍ എന്ത് കാര്യമാണ് അസാദ്ധ്യമായിട്ടുള്ളത്?

"ഒരു കന്യാസ്ത്രീയും സ്കൂള്‍ അദ്ധ്യാപികയുമായ ഞാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നൂറിലധികം പേര്‍ക്കു വീടുണ്ടായെങ്കില്‍ നമ്മുടെ വൈദികരും കന്യാസ്ത്രീകളും രംഗത്തിറങ്ങിയാല്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകും?" – സിസ്റ്റര്‍ മേരി ചക്കാലയ്ക്കലിന്‍റെ ഈ വാക്കുകള്‍ (ലക്കം 40) നമ്മുടെ മനസ്സുകളില്‍ തീക്കനലുകള്‍ കോരിയിട്ടിരുന്നെങ്കില്‍…

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും