

ജെൻസ്
ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ? ഗിഫ്റ്റ് തരുന്ന സാന്റായെയാണോ അതോ ത്യാഗം ചോദിക്കുന്ന യേശുവിനെയാണോ ന്യൂജനറേഷന് കൂടുതൽ ഇഷ്ടം?
അൽഗ തെരേസ സോജൻ, ചക്കാലയ്ക്കൽ
+2 വിദ്യാർത്ഥിനി
സെൻ്റ് മേരീസ് ഫൊറോന പള്ളി, കാഞ്ഞൂർ
പുതിയ തലമുറയിൽപ്പെട്ടവർ സാന്താക്ലോസിനെ ഒരു ഫാൻസി കഥാപാത്രമായി സ്നേഹിക്കുന്നുണ്ടെങ്കിലും ക്രിസ്തുവിനാണ് തങ്ങളുടെ ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകുന്നത്.
F ഇന്നത്തെ കാലഘട്ടത്തിൽ ദൃശ്യപരതയും വാണിജ്യവൽക്കരണവും ഒക്കെ നോക്കുകയാണെങ്കിൽ, ചുവന്ന കോട്ടും വെള്ളത്താടിയും ഒക്കെയിട്ട് സമ്മാനങ്ങൾ തരുന്ന സാന്താക്ലോസ് തീർച്ചയായും ഒരു വിപണന ചിഹ്നം തന്നെയാണ്. പരസ്യങ്ങളിലും ഉൽപ്പന്നങ്ങളിലും ഒക്കെ സാന്താക്ലോസിന്റെ സാന്നിധ്യം വളരെ വലുതാണ്.
F സാന്താക്ലോസിന്റെ പ്രധാന ആകർഷണം അദ്ദേഹം നൽകുന്ന സമ്മാനങ്ങളാണ്. ഇന്നത്തെ തലമുറ മറ്റുള്ളവർക്ക് നൽകുന്നതിനേക്കാൾ തങ്ങൾക്ക് എന്ത് ലഭിക്കും എന്നതിനാണ് മുൻഗണന നൽകുന്നത്. കൂടാതെ, സാന്താക്ലോസ് ഒരു മതേതരമായ ആഘോഷത്തിന്റെ ഭാഗമായതിനാൽ എല്ലാ മതസ്ഥരും അദ്ദേഹത്തിന്റെ വരവിനെ ഒരുപോലെ സ്വാഗതം ചെയ്യുന്നു.
F ന്യൂ ജനറേഷൻ ആർക്കാണ് പ്രാധാന്യം നൽകുന്നത് എന്ന ചോദ്യത്തിന്, അവർ ക്രിസ്മസിനെ എങ്ങനെ അനുഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്നാണു എന്റെ ഉത്തരം. പുതിയ തലമുറയിൽപ്പെട്ടവർ സാന്താക്ലോസിനെ ഒരു ഫാൻസി കഥാപാത്രമായി സ്നേഹിക്കുന്നുണ്ടെങ്കിലും ക്രിസ്തുവിനാണ് തങ്ങളുടെ ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകുന്നത്.
F ഓരോ ക്രിസ്മസും അതിന്റെ ആത്മീയതയിലും മൂല്യങ്ങളിലും കാണുന്ന ഒരാൾക്ക്, സാന്താക്ലോസിനേക്കാൾ ഉപരിയായി സ്നേഹത്തിനായി സ്വന്തം ജീവൻ ത്യാഗം ചെയ്ത യേശുവിനെയായിരിക്കും കൂടുതൽ ഇഷ്ടം.
F ക്രിസ്മസ് എന്നത് വെറുമൊരു ഷോപ്പിംഗിനോ ആഘോഷത്തിനോ വേണ്ടിയുള്ള സമയം മാത്രമല്ലെന്നും മറിച്ച് സ്നേഹം, ക്ഷമ, വിനയം തുടങ്ങിയ ക്രിസ്തീയ മൂല്യങ്ങൾ ഓർമ്മിക്കാനുള്ള സമയം കൂടിയാണെന്ന് പുതിയ തലമുറ തിരിച്ചറിയുന്നുണ്ട്.
F ചുരുക്കത്തിൽ, വിപണിയിൽ നോക്കുകയാണെങ്കിൽ സാന്താക്ലോസിനാണ് ഒന്നാം സ്ഥാനം എങ്കിലും, വിശ്വാസത്തിന്റെ കാര്യമെടുത്താൽ ഞങ്ങൾ ഒന്നാം സ്ഥാനം നൽകുന്നത് യേശുക്രിസ്തുവിനാണ്. സാന്താക്ലോസ് നൽകുന്ന സന്തോഷം താൽക്കാലികമാണെന്നും എന്നാൽ യഥാർത്ഥ സന്തോഷവും സമാധാനവും നിലനിൽക്കുന്നത് ക്രിസ്തുവിന്റെ സ്നേഹത്തിലാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു.