അഗസ്റ്റിൻ ചെങ്ങമനാട്
അക്ഷരം ഉരുവിട്ടുതന്ന ഗുരുക്കളെ ആദരിക്കുക എന്നത് ഗുരുഭൂതന്മാരോടു കാണിക്കുന്ന പ്രീതിയാണ്. പന്ത്രണ്ടു ക്ലാസിൽ നിന്നു കരകേറിയവർ വിശ്വാസപരിശീലനത്തിൽ ലഭിച്ച ആദരവും സ്നേഹവും തുടർ ക്ലാസുകളിൽ കാണിക്കുന്നതു പോലെ വിശ്വാസപരിശീലനം നടത്തിയ അധ്യാപകരോടു കാണിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തിയാൽ തുലോം കുറവാണ്. ഉയർന്ന പദവിയിലെത്തുന്നവരും / അല്ലാത്തവരും പിന്നീട് തങ്ങളുടെ ഗുരുക്കന്മാരെ വേണ്ടവിധം ഗൗനിക്കാതിരിക്കുന്നത് സങ്കടകരമാണ്. ഇനി അങ്ങനെയൊരു ബന്ധം രൂപപ്പെടുത്തിയെടുക്കാൻ അധ്യാപകർക്ക് കഴിയുന്നില്ലെങ്കിൽ അതും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.
വിശ്വാസപരിശീലനം നേടിയവർ ധാർമ്മിക ജീവിതവഴിയിൽ നിന്നു വഴിതെറ്റിപ്പോകാതിരിക്കാൻ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒപ്പം വിശ്വാസപരിശീലനം നടത്തുന്നവർ വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും മാതൃകയായിരിക്കണം. അവരുടെ വാക്ക്, പ്രവൃത്തി, വസ്ത്രധാരണം, ജീവിതമാതൃക ഇവ ഒരുപാട് പേരെ സ്വാധീനിക്കുന്നു.