Letters

ദേവാലയ സംഗീത പരിപാടികൾക്ക് കാലാനുസൃത മാറ്റം അനിവാര്യം

Sathyadeepam
  • സിബി മങ്കുഴിക്കരി, തണ്ണീർമുക്കം

സത്യദീപം 5-ാം ലക്കത്തിൽ (2026 സെപ്റ്റംബർ 9 ) “പാഹിമാം എന്നെ രക്ഷിക്കണമേ” ജയ്ഷ ചാക്കോ എഴുതിയ ദീർഘമായ ലേഖനം വായിച്ചു. നമ്മുടെ ദേവാലയങ്ങളിൽ നടക്കുന്ന ഗാനങ്ങളും, അകമ്പടി സംഗീതവും ഒക്കെ കേട്ടു തഴക്കം വന്നവർക്ക് ഒരു കൗതുകവും, ആകാംഷ നിറഞ്ഞതുമായ കാര്യമായിരുന്നു. പാഹിമാം എന്ന “ഭജൻ.” അമ്പലത്തിൽ നന്ദ ഗോവിന്ദം ഭജൻസിന്റെ പരിപാടിക്ക് ഇടയിൽ ക്രിസ്ത്യൻ ഗാനം പാടിയതിനെക്കുറിച്ച് ഏറെ ചർച്ച നടന്നിരുന്നു. അപ്പോഴാണ് ശരിക്കും ക്രിസ്ത്യൻ പാട്ട് ഭജൻസ് രൂപത്തിൽ ആലപിച്ച് ആസ്വദിക്കുന്നത് എത്ര ശ്രവണ സുഖകരമാണ് എന്ന് കരുതിയത്.

ഈ വാർത്ത സത്യദീപത്തിൽ വായിച്ചപ്പോൾ, എന്നും ദേവാലയ സംഗീതത്തെ ശരിയായ അർത്ഥത്തിൽ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഫാ. പോൾ കോട്ടയ്ക്കൽ സീനിയർ ആണ് ഈ നവീന ആശയത്തെ പ്രായോഗിക തലത്തിലേക്ക് എത്തിക്കാൻ രക്ഷാധികാരിത്വം നല്കിയത് എന്നത് കൂടുതൽ സന്തോഷകരമായി. നമ്മുടെ ദേവാലയങ്ങളിലെ കലാപരിപാടികൾക്ക് കൂടുതൽ ആകർഷകവും പുതുമയുള്ളതുമായ ഭജനുകളെക്കുറിച്ച് ചിന്തിക്കാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

കോട്ടക്കലച്ചൻ കാലങ്ങൾക്ക് മുന്നേ മിശിഹാ ചരിത്രം സിനിമയെ മലയാളത്തിലേക്ക് മൊഴിമാറ്റി ഗ്രാമഗ്രാമാന്തരങ്ങൾ തോറും പ്രദർശിപ്പിച്ചു കൊണ്ടിരുന്നത് ഓർക്കുന്നു. അത് ഒത്തിരി പേർക്ക് ക്രിസ്തുവിന്റെ ജീവചരിത്രം പകർന്നു നൽകിയതുപോലെ ക്രിസ്തുവിന്റെ വാക്കുകളെ ക്രൈസ്തവമായ ഗാനത്തിലൂടെ എല്ലാവരുടെയും ഹൃദയത്തിലേക്ക് പകർത്തി എഴുതുവാൻ കഴിയുന്ന ഈ പ്രോഗ്രാമിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

ബ്രദർ

ശതാബ്ദിനിറവിലും സത്യദീപം മുത്തശ്ശിയുടെ കുതിപ്പ്

പ്രോ-ലൈഫ് ടീച്ചേഴ്‌സ് സെമിനാര്‍

11-ാത് സംസ്ഥാന സോഷ്യൽ വർക്ക് കോൺഗ്രസ് കൊല്ലത്ത്, ക്യാപ്‌സ് സോഷ്യൽ വർക്ക് അവാർഡ് 2026 അപേക്ഷകൾ ക്ഷണിച്ചു

വിദ്യാർത്ഥികളെ നിശബ്ദരാക്കുന്നത് എന്തിന്?