Letters

രാഷ്ട്രീയരംഗത്തെ കച്ചവട താത്പര്യങ്ങള്‍

Sathyadeepam

ജനുവരി 6 ലെ സത്യദീപം സത്യം തന്നെ. കൊവിഡിനെ ചെറുക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ – സന്നദ്ധസേവാ സേവകര്‍, ഒറ്റക്കെട്ടായി കൊവിഡിനെ തുരത്തിക്കൊണ്ടിരിക്കുന്നു. സത്യദീപത്തിന്റെ മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം. ശ്രീ. ഗോപാലകൃഷ്ണന്‍ (മുന്‍ എഡിറ്റര്‍, മാതൃഭൂമി പത്രം) എഴുതിയ ലേഖനം കാലിക പ്രാധാന്യം അര്‍ഹിക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ വഴികള്‍ ശരിയാക്കുന്നില്ലെങ്കില്‍ അരാഷ്ട്രീയ ശക്തികള്‍, അധികാരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തേക്കാം. അതു കേരളത്തിന്റെയോ ഏതെങ്കിലും പരിഷ്‌കൃത സമൂഹത്തിന്റെയോ താത്പര്യങ്ങള്‍ക്ക് ഗുണമാകുകയില്ല. ഭാഗ്യവശാല്‍ രാഷ്ട്രീയ ശക്തികള്‍ക്ക് സ്വയം തിരുത്താനും അരാഷ്ട്രീയ ശക്തികളുടെ വളര്‍ച്ച തടയാനും വേണ്ടത്ര സമയം ഇനിയുമുണ്ട്. കച്ചവട താത്പര്യങ്ങള്‍ രാഷ്ട്രീയ രംഗത്തേക്കു കടക്കുന്നത് ആരോഗ്യകരമല്ല. സംസ്ഥാന ഭരണമോ കേന്ദ്ര ഭരണമോ നിര്‍വ്വഹിക്കുക എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നതു പോലെയാണോ? ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്വാധീനം ഭാരതത്തിലെ ഭരണത്തില്‍ കൈകടത്തി നമ്മെ അടിമകളാക്കിയ അനുഭവം ഉദാഹരണമായി സൂചിപ്പിച്ചത് ഉചിതമായി. ചക്കവീണു മുയല്‍ ചാകുന്നതുപോലെ ചില പഞ്ചായത്തു ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കും. അതൊരു ഉദാഹര ണമായിക്കൂടാ. രാഷ്ട്രീയത്തില്‍ വ്യാപാരം വേണ്ട.

ഉമ്മന്‍ അമ്പൂരേത്ത്, ചൂണ്ടി, ആലുവ

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല