സി ഒ പൗലോസ് ചക്കച്ചാംപറമ്പില്‍, ഇരിങ്ങാലക്കുട
2025 മെയ് 21-ലെ സത്യദീപത്തിലെ ഫാ. വില്‍സണ്‍ ഇഞ്ചരപ്പ് ഒ എസ് എ യുടെ 'അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ ഇന്ത്യയിലെ പാരമ്പര്യവും പുനഃരാരംഭവും' എന്ന ലേഖനം വായിച്ചു.
ലിയോ പതിനാലാമന്‍ മാര്‍പാപ്പ അംഗമായ അഗസ്റ്റീനിയന്‍ സന്യാസ സഭയെക്കുറിച്ചുള്ള ചരിത്രപരമായ വിവരണങ്ങള്‍, മാര്‍പാപ്പയുടെ ചൈതന്യവത്തായ മിഷണറി പ്രവര്‍ത്തനങ്ങള്‍,
മാര്‍പാപ്പയുടെ എളിമയെന്ന പുണ്യത്തോടുള്ള മമത, വിനയം, ക്രിസ്തുസ്‌നേഹം ലോകം മുഴുവന്‍ പരത്തുവാനുള്ള സന്‍മനസ്സ് ഇത്തരം സല്‍ഗുണങ്ങളുള്ള ലിയോ പതിനാലാമന്‍ പാപ്പയെ ആഗോള സഭയ്ക്ക് ലഭിച്ചത് അഭിമാനവും ദൈവാനുഗ്രഹവുമാണ്.
ലിയോ പതിനാലാമന്‍ പാപ്പയ്ക്ക് പ്രാര്‍ഥനകളും അഭിനന്ദനങ്ങളും. അഗസ്റ്റീനിയന്‍ സഭയെപറ്റി ചരിത്രപരമായ അറിവുകള്‍ വായനക്കാര്‍ക്ക് പ്രദാനം ചെയ്ത ലേഖന കര്‍ത്താവിനും സത്യദീപത്തിനും നന്ദിയും അഭിന്ദനങ്ങളും നേരുന്നു.