Coverstory

ദൈവവിളി, പ്രാർത്ഥനയുടെ ഫലം

Sathyadeepam
  • സി. ഡോ. റീമ CMC,

    ചാവറ മൈൻഡ് കെയർ

ദൈവവിളിക്കുവേണ്ടി ഞാൻ ഒന്നാമതായി ചെയ്യുന്ന പ്രത്യേക കാര്യം പ്രാർത്ഥനയാണ്. എല്ലാ ദിവസവും ദിവ്യബലിയിലും ജപമാല യിലും ദൈവവിളി ഒരു നിയോഗമായി വയ്ക്കാറുണ്ട്. എല്ലാ ചൊവ്വാഴ്ചകളും ദൈവവിളി ദിനം ആയിട്ടാണ് വ്യക്തിപരമായി ഞാൻ ആചരിച്ചു വരുന്നത്. അന്നത്തെ എന്റെ എല്ലാ പ്രാർഥനകളും പ്രവർത്തികളും ഈ നിയോഗത്തിനു വേണ്ടി സമർപ്പിച്ചിരിക്കുന്നു.

എല്ലാ ദിവസവും ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം ദൈവവിളികളുടെ നിയോഗാർത്ഥം ഉപേക്ഷിക്കാറുണ്ട്. മിക്കവാറും ദിവസങ്ങളിൽ അത്താഴമായിരിക്കുമിത്. എല്ലാ ദിവസവും മൂന്ന് രത്നമാല പരിശുദ്ധ അമ്മ വഴി പരിശുദ്ധ ത്രിത്വത്തെ അണിയിക്കും. ത്രിത്വത്തോടുള്ള 60 പ്രാർഥനകളാണ് ഈ രത്നമാല എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

മൗനമായിരുന്നു ഈ നിയോഗത്തിനുവേണ്ടി കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങൾ ധ്യാനിക്കും. യോഹ. 6:44 എന്ന വചനം ഏറ്റുചൊല്ലി എല്ലാ ദിവസവും പ്രാർഥിക്കുന്നു. ഇത്രയുമാണ് ദൈവവിളികൾക്കുവേണ്ടി ഞാൻ നടത്തുന്ന പ്രാർഥനകൾ.

കൂടാതെ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും അടുത്തു ചെല്ലുമ്പോൾ എപ്പോഴും എന്റെ ദൈവവിളിയെക്കുറിച്ച് പറയാറുണ്ട്. എങ്ങനെ ഞാൻ ദൈവവിളി സ്വീകരിച്ചു, എന്തുകൊണ്ട് സ്വീകരിച്ചു, എന്തുകൊണ്ട് ഇപ്പോൾ ഇതിൽ നിലനിൽക്കുന്നു എന്നീ കാര്യങ്ങൾ വിശദീകരിക്കാറുണ്ട്.

കുടുംബസന്ദർശനങ്ങൾ നടത്താറുണ്ട്. കണ്ടുമുട്ടുന്ന കുട്ടികളെയെല്ലാം ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. അവർ നിർദേശിക്കുന്ന വിഷയങ്ങൾ ആ ഗ്രൂപ്പിൽ ചർച്ച ചെയ്യുകയും ഓൺലൈനായി ക്ലാസുകൾ നടത്തുകയും ചെയ്തു വരുന്നു. അവർക്ക് കൗൺസിലിംഗും ആവശ്യമനുസരിച്ച് നൽകുന്നു.

സീയെന്നായിലെ വിശുദ്ധ കാതറൈന്‍ (1347-1380) : ഏപ്രില്‍ 29

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രപാതകളെ കുറിച്ച് സുബോധനയിൽ ചർച്ച

വിവരാവകാശ നിയമത്തെ കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കണം : ഡോ. അബ്ദുൽ ഹക്കീം

വിശുദ്ധ പീറ്റര്‍ ചാനല്‍ (1808-1841) : ഏപ്രില്‍ 28

യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും ചാലകശക്തി : ബിഷപ്പ് ആന്റണി വാലുങ്കൽ