പാർക്കുന്ന ലോകത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളാണ് പ്രാർത്ഥനയുടെ സ്പ്രിംഗ്ബോർഡ്. മറ്റൊരു ലോകം സാധ്യമാണെന്ന ധൈര്യമാണ് അതിന്റെ മൂലധനം.
സാൻ ഡാമിയാനോയിലെ ക്രൂശ് അയാളോട് മന്ത്രിച്ചു വെന്നത് ആദ്യകാല ഫ്രാൻസിസ്കൻ ചരിതങ്ങളിൽ ഒരദ്ഭുതകഥയായി പരിഗണിക്കപ്പെട്ടിട്ടില്ലായിരുന്നു. അതത്രമേൽ സ്വാഭാവികമായും സാധാരണ മായും അവർ കരുതി.
ക്രൂശിന്റെ ചരിത്രം പോലും മനുഷ്യരോട് മിണ്ടിയാണ് ആരംഭിക്കുന്നത്. വിശുദ്ധനാട് സന്ദർശിക്കാനെത്തുന്നവരെ പലപ്പോഴും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്നം കാൽവരിയുടെ ഉയരക്കുറവാണ്. കാരണം അവരുടെ ഭാവനയിൽ അത് അത്രയും അകലെയാണ് നാട്ടിയിരിക്കുന്നത്! വഴിപോക്കരുമായി കണ്ണുകളാൽ സംവദിക്കാൻ (eye contact) സാധിക്കുന്ന രീതിയിലാണ് ക്രൂശ് ഉയർത്തപ്പെടുന്നത് എന്ന് സാരം. മടങ്ങിപ്പോകുമ്പോൾ യേശുവിൽ നിന്നുയർന്ന ആത്മഗതങ്ങൾ നമ്മൾ കേട്ടത് അങ്ങനെയാണ്.
സാൻ ദാമിയാനോ കുരിശ് (San Damiano Cross) നമുക്ക് പരിചയമുള്ള ക്രൂശ് രൂപങ്ങളിൽ നിന്ന് അടിമുടി വിഭിന്നമാണ്. വേദനയോടെ മരിച്ചുകിടക്കുന്ന യേശുവിനെയല്ല ഇവിടെ കാണുന്നത്; മറിച്ച് കണ്ണുകൾ തുറന്ന്, നിവർന്നു നില്ക്കുന്ന വിജയിയായ ക്രിസ്തുവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അവിടുത്തെ ശരീരം പ്രകാശിക്കുന്നു. ചുറ്റോട് ചുറ്റ് സാക്ഷികളാണ്.
വലതുവശത്ത് പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യോഹന്നാനും ഇടതുവശത്ത് മഗ്ദലനമറിയം, യാക്കോബിന്റെ അമ്മയായ മറിയം, യേശുവിന്റെ പുത്രത്വം ഏറ്റുപറഞ്ഞ ശതാധിപൻ. യേശുവിന്റെ വിലാപ്പുറത്ത് കുത്തിയ പടയാളിയായ ലോംഗിനൂസ്, വിനാഗിരി വച്ചുനീട്ടിയ പടയാളി എന്നിവരെ ചെറിയ രൂപങ്ങളായി വരച്ചിരിക്കുന്നു. നിറയെ മാലാഖമാർ, ദേശത്തിന്റെ മധ്യസ്ഥരായ ആറു വിശുദ്ധർ. കാൽചുവട്ടിൽ ഒരു ചെറിയ പൂവൻകോഴിയുടെ ചിത്രമുണ്ട്. സുവിശേഷത്തിലെ പത്രോസിനോടൊപ്പം യേശുവിനെ നമ്മൾ തള്ളിപ്പറഞ്ഞതിന്റെ വീണ്ടു വിചാരമാവാം, ഒപ്പം പുതിയ പുലരിയുടെ സമാധാനവും ഉണ്ടായിരിക്കാം.
ക്രൂശിതരൂപം അയാളോടു പറഞ്ഞത് പള്ളിയുടെ ചുമരിൽ വീണ വിള്ളലുകളെക്കുറിച്ചാണ്. ഒപ്പം അതിനെ നവീകരിക്കാനും. കുരിശിന് എല്ലാം കാണാനാവും!
ആ നിമിഷം മുതൽ അയാൾ തന്റെ കാലത്തിന്റെ പ്രവാചകനാവുകയാണ്. കെട്ടു കാഴ്ചകളിൽ വലം ചുറ്റാതെ അകക്കാമ്പിന്റെ ആഴമില്ലായ്മയിൽ ദുഃഖിതരായി കടന്നുപോവുകയാണ് അവരുടെ രീതി.
ഓർമ്മയുണ്ട്, കെനിയയിൽ വച്ചാണ്.
ദേശത്തെ വടക്കുമുതൽ തെക്കുവരെ രണ്ടായി പകുത്തു പോകുന്ന താഴ്. വരയുടെ ഏതോ ഒരു ബിന്ദുവിൽ നമ്മൾ കാഴ്ചക്കാരായി നില്ക്കുന്നു.
ഗ്രേറ്റ് റിഫ്റ്റ് വാലിയെന്നാണ് അതിന് പേര്.
ഭൂമിയുടെ പുറംതോടിലെ ടെക്റ്റോണിക് പ്ലേറ്റുകൾ അകന്നുമാറുന്നതിലൂടെ രൂപപ്പെട്ട ഇടമാണ്. ഒന്നായിരുന്ന ഒരു ഭൂമി രണ്ടായി ഇങ്ങനെ പിളർന്നു പോയതാണ്. അമ്പരപ്പിലേറെ ഭയമാണ് ഉച്ചസ്ഥായിയിൽ. അടർന്നുപോയ ദേശങ്ങൾ അടിമുടി ഇനി അപരിചിതരാകും. എല്ലാം വിഭിന്നമാണ്. ഭാഷ, ആചാരം എന്തിന് ജീവജാലങ്ങളും സസ്യപ്രപഞ്ചവും ഒക്കെ മറ്റൊന്നാണ്.
ഞൊടിയിടയിൽ സംഭവിച്ചതൊന്നുമല്ലയിത്. അനവധി മില്ല്യൺ വർഷങ്ങൾ കൊണ്ട് സംഭവിച്ചതാണ്. അടർന്നുപോയ ദേശം അടർന്നുപോകുന്ന മനുഷ്യരെ പോലെയാണ്. ഒരു മാത്രയിലല്ല ഒന്നും!
എവിടെയാണ് വിള്ളൽ വീഴാത്തത്. വീട് ഉൾപ്പെടെയുള്ള മനുഷ്യന് അഭയമായി മാറുമെന്ന് കരുതുന്ന എന്തിനെയും ഉറ്റു നോക്കൂ.
പള്ളിവീഴുന്നു എന്ന നിലവിളിയിൽ നിന്നാണ് അയാളുടെ ജീവിതത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. ചങ്ക് കയ്യിലെടുത്തുകൊണ്ടാണ് മനുഷ്യർ അവന് ചുറ്റും കൂടിയത്. എത്ര അപൂർണ്ണ മായിരിക്കുമ്പോഴും, അതിപ്പോഴും ഒരു നല്ല സ്ഥലം തന്നെയാണ്.
- പള്ളി വീണാൽ നമ്മൾ എന്ത് ചെയ്യും?
- ഒരു കല്ല് തരാമോ, ഒരു ചെറിയ കല്ല്. അത്ര കരുത്തോ ഭംഗിയോ ഉള്ളതാവണമെന്നില്ല. നമുക്കിതിനെ പുതുക്കണ്ടേ?
എവിടെയാണ് വിള്ളൽ വീഴാത്തത്. വീട് ഉൾപ്പെടെയുള്ള മനുഷ്യന് അഭയമായി മാറുമെന്ന് കരുതുന്ന എന്തിനെയും ഉറ്റു നോക്കുക. വിദ്യാലയം, ആതുരാലയം എല്ലാത്തിന്റെയും ചുവരുകളിൽ വിള്ളൽ വീണിട്ടുണ്ട്. ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും ഒരു ചെറിയ കല്ല് കൊണ്ട് നമുക്കിതിനെ പുതുക്കാനാവുമെന്നതാണ് ശരിയായ സുവിശേഷം. പരാതികളിലും പതം പറച്ചിലിലും മുങ്ങിപ്പോയ മനുഷ്യർക്ക് അത് പിടുത്തം കിട്ടണമെന്നു തന്നെയില്ല.
പാർക്കുന്ന ലോകത്തെ ക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളാണ് പ്രാർത്ഥനയുടെ സ്പ്രിംഗ് ബോർഡ്. മറ്റൊരു ലോകം സാധ്യമാണെന്ന ധൈര്യമാണ് അതിന്റെ മൂലധനം.
ഏതെങ്കിലുമൊക്കെ അളവുകളിൽ ഒരു കുറ്റബോധവുമില്ലാതെ ഒരാളും ഈ വാഴ്. വിലൂടെ കടന്നുപോകുന്നില്ല. ഒരു പാരന്റ് എന്ന നിലയിൽ പോലും സായന്തനങ്ങളിൽ നിങ്ങളെ ന്താണ് ഓർമ്മിച്ചെടുക്കുന്നത്. നമ്മുടെ തർക്കങ്ങൾക്കും സംശയങ്ങൾക്കും ഭീതിക്കും കുറ്റാരോപണങ്ങൾക്കും ഇടയിൽ പ്രായത്തിലും കിളിരത്തിലും മൂന്നിലൊന്നു പോലുമില്ലാത്ത കുറച്ചു ചെറിയ മനുഷ്യർ നമുക്കിടയിൽ പാർക്കാൻ വന്ന കാര്യം പോലും മറന്നുപോയി.
മനുഷ്യഭാവനയിലെ deluded ആയ വാക്കായാണ് ഉട്ടോപ്യ ഇന്ന് സങ്കല്പിക്കപ്പെടു ന്നത്. അങ്ങനെയായിരുന്നില്ല ആ പദത്തിന്റെ ഉത്പത്തി. സർ തോമസ് മൂർ 1516-ൽ അതേ പേരിലൊരു പുസ്തകമെഴുതുമ്പോൾ അസാധ്യമായ ഒരിടം എന്ന നിലയിലായിരുന്നില്ല അതിനെ കണ്ടത്. പുരാതന ഗ്രീക്കിലെ രണ്ടു പദങ്ങളെ വിളക്കിയാണ് No-place എന്നർത്ഥം വരുന്ന പദമുണ്ടായത്. ആംഗലേയ ഉച്ചാരണത്തിൽ ഒരേ പോലെ ശബ്ദിക്കുന്ന Utopia, Eutopia തമ്മിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകുന്നു. രണ്ടാമത്തേതിന്റെ അർത്ഥം good place - നല്ല സ്ഥലം എന്നാണ്. ആ അർത്ഥത്തി ലാണ് ആ പദത്തെ നാം മുന്നോട്ടു കൊണ്ടു പോവേണ്ടത്. വിക്ടർ ഹ്യൂഗോ കരുതുന്നതുപോലെ Utopia today, flesh and blood tomorrow.